CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 47 Seconds Ago
Breaking Now

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയത്തില്‍ തിളങ്ങി ദിലീപും കാവ്യയും

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകന്‍ ബിലാല്‍ ആണ് ആയിഷയുടെ വരന്‍. വിവാഹനിശ്ചയ ചടങ്ങില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും. നാദിര്‍ഷയും ദിലീപും കാവ്യയയും വര്‍ഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്.

ദിലീപും നാദിര്‍ഷയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു. നാളുകള്‍ക്ക് ശേഷം പൊതുവേദിയിലെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരിക്കുന്നത്.

2016ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന കാവ്യ പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. അതിനാല്‍ കാവ്യയുടെ ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.