CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 22 Seconds Ago
Breaking Now

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റി ; മൂന്നു മണിക്കൂറിന് ശേഷം ജീവനോടെ 32 കാരന്‍ ; അത്ഭുതപ്പെട്ട് ആശുപത്രി ജീവനക്കാര്‍

വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് യുവാവിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

മരിച്ചെന്ന് ഡോക്ടര്‍മാര്‍ മോര്‍ച്ചറിയിലാക്കിയ യുവാവ് മണിക്കൂറുകള്‍ക്ക് ശേഷം ജീവനോടെ തിരിച്ചുവന്നു. 32 കാരനായ പീറ്റര്‍ കിഗന്‍ എന്ന യുവാവാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ വന്നത്.

വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് യുവാവിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം ഇയാള്‍ മരിച്ചതായി വീട്ടുകാരോട് പറഞ്ഞു. ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയതോടെ ആശുപത്രിയിലെ ജീവനക്കാര്‍ പോസ്റ്റുമോര്‍ട്ടത്തിനുള്ള മറ്റ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി യുവാവിന്റെ വലതു കാലിലെ മുറിവില്‍ തൊട്ടതോടെ യുവാവ് ഉറക്കമുണര്‍ന്നു. വേദനയോടെ കരയുന്നതിനിടെ അയാള്‍ ബോധം വീണ്ടെടുത്തു.

ഡോക്ടര്‍മാര്‍ മരിച്ചെന്ന് പറഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം. വൈകുന്നേരം 5.30 നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രാത്രി 7.45 ന് അദ്ദേഹം മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പീറ്റര്‍ കിഗന്റെ സഹോദരന്‍ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.