CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 51 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം 2020-21 ന്റെ പ്രൗഡഗംഭീരമായ ഉദ്ഘാടനത്തിന് കാന്റര്‍ബറി വേദിയാകുന്നു

ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റർബ്റിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം 2020 - 21, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു.

 

വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ

സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ  29ന്, ഞായറാഴ്ച  (29/11/2020) വൈകുന്നേരം 6മണിക്ക്  നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാന്റർബ്റി ഉൾപ്പെടെയുള്ള മാർ സ്ലീവാ മിഷന്റെ നേതൃത്വത്തിൽ   ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷൻ അറിയിച്ചു.

ഉത്ഘാടനത്തിന്റെ തത്സമയം ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളിൽ തിരികൾ തെളിച്ചു പങ്കുചേരുവാനും തുടർന്ന് വരും ദിവസങ്ങളിലുള്ള  കുടുംബപ്രാർത്ഥനകളിൽ അത് തുടരുവാനും  അഭിവന്ദ്യ പിതാവ് ആഗ്രഹിക്കുന്നു.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആണ് കുടുംബകൂട്ടായ്മ വർഷാചരണം.

രൂപതയുടെ കർമ്മപദ്ധതിയായ 'ലിവിങ് സ്റ്റോൺ' ലെ നാലാമത്തെ വർഷമായ കുടുംബകൂട്ടായ്മ വർഷം  മികവുറ്റതാക്കി മാറ്റുവാൻ ഉള്ള പരിശ്രമത്തിലാണ്   രൂപതയുടെ വികാരി ജനറാൾ  മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്ക്കലും ചെയർമാൻ ഫാദർ  ഹാൻസ് പുതിയകുളങ്ങരയും  നേതൃനിരയിൽ ഉള്ള കുടുംബകൂട്ടായ്മ കമ്മീഷൻ.

 

താഴെപറയുന്ന വ്യക്തികളെ ഉൾകൊള്ളിച്ചാണ് രൂപതാ  കുടുംബകൂട്ടായ്മ കമ്മീഷൻ രൂപീകൃതമായിരിക്കുന്നത്

രക്ഷാധികാരി : മാർ ജോസഫ് സ്രാമ്പിക്കൽ,

വികാരി ജനറാൽ- ഇൻ- ചാർജ് : മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചേലയ്ക്കൽ,

ചെയർമാൻ : ഫാദർ ഹാൻസ് പുതിയകുളങ്ങര,

കോർഡിനേറ്റർ : ഷാജി തോമസ് (നോറിച്ച് )

 സെക്രട്ടറി : റെനി സിജു (എയിൽസ്ഫോഡ് ),

പി ർ ഒ : വിനോദ് തോമസ് (ലെസ്റ്റർ),

ആഡ് ഹോക്ക് പാസ്റ്ററൽ കൌൺസിൽ പ്രതിനിധി : ഡീക്കൻ അനിൽ ലൂക്കോസ്.

മറ്റ് അംഗങ്ങൾ ;

1) ഫിലിപ്പ് കണ്ടൊത്ത് (ബ്രിസ്റ്റോൾ - കാർഡിഫ് ),

2) ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ് ),

3) ക്രിസ്റ്റി സെബാസ്റ്റ്യൻ (കവൻട്രി),

4) ജെയിംസ് മാത്യു (ഗ്ലാസ്ഗോ),

5) തോമസ് ആന്റണി (ലണ്ടൻ),

6) കെ. എം ചെറിയാൻ (മാഞ്ചെസ്റ്റർ),

7) ജിതിൻ ജോൺ (സൗത്താംപ്റ്റൺ),

8) ആന്റണി മടുക്കകുഴി (പ്രെസ്റ്റൺ)




കൂടുതല്‍വാര്‍ത്തകള്‍.