CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Seconds Ago
Breaking Now

ക്രിസ്മസ് കാലത്ത് എന്‍എച്ച്എസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍

ഡിസംബര്‍ 23 മുതല്‍ 27 വരെയായിരിക്കും ഈ ഓഫര്‍.

കോവിഡ് പോരാളികള്‍ക്ക് ആദരവുമായി ബിസിനസ് സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും രംഗത്ത്. പ്രത്യേക ഷോപ്പിംഗ് സമയം മുതല്‍ കിഴിവുകളും സൗജന്യ സേവനങ്ങളുമായി സൂപ്പര്‍മാര്‍ക്കറ്റും ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കുമ്പോള്‍ ഊബര്‍ വ്യത്യസ്തമായ ഓഫറുമായി എത്തുകയാണ്. എന്‍എച്ച്എസിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ക്രിസ്മസ് കാലത്ത് പത്തു പൗണ്ട് വീതം ചാര്‍ജ്ജു വരുന്ന രണ്ട് യാത്രകള്‍ സൗജന്യമായി നല്‍കുകയാണ് ഊബര്‍. മാത്രമല്ല ഊബര്‍ ഈറ്റ്‌സ് വഴി പത്തു പൗണ്ട് വിലവരുന്ന സൗജന്യ ഭക്ഷണവും നല്‍കും.

ഡിസംബര്‍ 23 മുതല്‍ 27 വരെയായിരിക്കും ഈ ഓഫര്‍.

ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കും. ഇതു ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ അവരുടെ ഊബര്‍ അക്കൗണ്ട് സാധുവായ ഏറെങ്കിലും എന്‍എച്ച്എസ് അല്ലെങ്കില്‍ എച്ച് എസ് സി ഈ മെയില്‍ വിലാസവുമായി 2020 ഡിസംബര്‍ 20ന് മുമ്പായി ലിങ്ക് ചെയ്യണം. അങ്ങനെ ലിങ്ക് ചെയ്തുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു പ്രമോ ലിങ്ക് ലഭിക്കും. അത് ഊബര്‍ അക്കൗണ്ടിനോട് ചേര്‍ത്തു കഴിഞ്ഞാല്‍ ഈ ആനുകൂല്യം അനുഭവിക്കാന്‍ കഴിയും. ഊബര്‍, ഊബര്‍ ഈറ്റ്‌സ് എന്നിവ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഡെലിവറി ചാര്‍ജ് നിങ്ങള്‍ നല്‍കേണ്ടിവരും. റെസ്‌റ്റൊറന്റില്‍ നിന്ന് നിങ്ങളുടെ സ്ഥലത്തേക്കുള്ള ദൂരം അനുസരിച്ചായിരിക്കും ഡെലിവറി ചാര്‍ജ് നിശ്ചയിക്കുക.

 

 




കൂടുതല്‍വാര്‍ത്തകള്‍.