എട്ടുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കര്‍ എന്ന ബണ്ടുവിനാണ് പ്രാദേശിക പോക്സോ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. 2019 മാര്‍ച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം. ചന്ദ്രപുര ഗ്രാമത്തിലെ എട്ടുവയസുകാരിയെ പത്ത് രൂപ നല്‍കാമെന്ന് വാഗ്ദാനം നല്കി ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. 2019 മാര്‍ച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം.
തൊട്ടടുത്ത ദിവസം ഗ്രാമത്തിന് സമീപത്തെ ഒരു കൃഷിഭൂമിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ കൗണ്‍സെല്‍ അജുമെദ് സിംഗ് കോടതിയില്‍ അറിയിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട പോക്സോ കോടതി ജഡ്ജി മൃദുല്‍ ഡൂബെ പ്രതിക്ക് വധശിക്ഷ വിധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു.