CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 53 Seconds Ago
Breaking Now

താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞ ഉടനെ എതിര്‍കക്ഷിയെ വെടിവച്ച് കൊല്ലണമോ, എന്നാല്‍ ദിലീപിനെ കൊല്ലാം , കളവാണ് എല്ലാം ; നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദ പ്രസ്താവനയുമായി പി സി ജോര്‍ജ് എംഎല്‍എ വീണ്ടും

ഇത് കള്ളക്കേസാണെന്ന സംശയം ആദ്യം മുതലേ ഉണ്ടായിരുന്നു. ഈ പറയുന്നതില്‍ ഒരു ക്രൂരതയുമില്ല. ഞാന്‍ ശരിയുടെ പക്ഷത്താണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രതികരണവുമായി വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ചാനലുമായി സംസാരിക്കവെയാണ് പിസി ജോര്‍ജ് നടിക്കെതിരെയും മറ്റും ആഞ്ഞടിച്ചത്. മുമ്പും ദിലീപ് കേസില്‍ പിസി ജോര്‍ജ് പലതവണ പ്രതികരിച്ചിരുന്നു. പലപ്പോഴും വിവാദമാകുകയും ചെയ്തു. ഏതെങ്കിലും സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് പറഞ്ഞ ഉടനെ എതിര്‍കക്ഷിയെ വെടിവച്ച് കൊല്ലണോയെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു

താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞ ഉടനെ എതിര്‍കക്ഷിയെ വെടിവച്ച് കൊല്ലണമോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. അങ്ങനെ ആണെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ വെടിവച്ച് കൊല്ലാമെന്നും അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

പരാതിക്കാരിയുടെ ആവശ്യം കണക്കിലെടുത്ത് കേസെടുത്തു. വനിതാ ജഡ്ഡിയെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് അനുവദിച്ചു. എന്നാല്‍ വിസ്തരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ് പറയുന്നു. കോടതിയില്‍ അനാവശ്യ ചോദ്യങ്ങളാല്‍ അപമാനിക്കപ്പെട്ടു എന്ന് നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ സ്ത്രീ കളവാണ്. ഞാന്‍ എത്രപ്രാവശ്യം കോടതിയില്‍ വന്നിട്ടുണ്ട്. അവിടെ വക്കീലന്‍മാര്‍ ഇരിപ്പുണ്ട്. ജഡ്ജി എഴുതുന്നത് അപ്പോള്‍ തന്നെ വായിച്ച് ഒപ്പിടണം. ഇത് കള്ളക്കേസാണെന്ന സംശയം ആദ്യം മുതലേ ഉണ്ടായിരുന്നു. ഈ പറയുന്നതില്‍ ഒരു ക്രൂരതയുമില്ല. ഞാന്‍ ശരിയുടെ പക്ഷത്താണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

നേരത്തേയും നടിയെ സംശയ മുനയില്‍ നിര്‍ത്തുന്ന അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിനെതിരെയും പിസി ജോര്‍ജ് മുമ്പ് രംഗത്തുവന്നിരുന്നു.ദിലീപിനെ അനുകൂലിക്കുന്ന നിലപാടുകളാണ് മാധ്യമങ്ങളില്‍ പി സി ജോര്‍ജ് മുന്നോട്ട് വച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.