CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 55 Seconds Ago
Breaking Now

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖല്‍സ എയ്ഡ്

ദില്ലി ചലോ മാര്‍ച്ചിലെ 35 കാര്‍ഷിക സംഘടനകളുമായി ചേര്‍ന്നും ഖല്‍സ പ്രവര്‍ത്തിക്കുന്നുണ്ട്.

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖല്‍സ എയ്ഡ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിച്ച് സിഖ് ചാരിറ്റി സംഘടനയായ ഖല്‍സ എയ്ഡ്. യു.കെയാണ് ഈ സംഘടനയുടെ ആസ്ഥാനം. ദില്ലി ചലോ മാര്‍ച്ചിലെ 35 കാര്‍ഷിക സംഘടനകളുമായി ചേര്‍ന്നും ഖല്‍സ പ്രവര്‍ത്തിക്കുന്നുണ്ട്.

സമരം നടക്കുന്ന സിംഗു, തിക്‌രി അതിര്‍ത്തിയില്‍ ഖല്‍സയുടെ വോളണ്ടിയര്‍മാര്‍ സമൂഹ അടുക്കള തുറന്നിട്ടുണ്ട്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ട ഭക്ഷണവും വൈദ്യസഹായവും തങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ഖല്‍സ ഡയറക്ടര്‍ അമര്‍പ്രീത് സിംഗ് പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും വേണ്ട സൗകര്യങ്ങള്‍ തങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കായി എടുത്തുകൊണ്ടുപോയി ഉപയോഗിക്കാന്‍ കഴിയുന്ന 50 വാഷ്‌റൂമുകള്‍ക്ക് സംഘടന ഓര്‍ഡര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളുമായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യവ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.