CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 47 Seconds Ago
Breaking Now

ക്രിസ്മസ് മഞ്ഞില്‍ പൊതിയും ; വടക്കന്‍ ഇംഗ്ലണ്ടില്‍ നാലിഞ്ചു വരെ മഞ്ഞ് ; തെക്കന്‍ ഇംഗ്ലണ്ടിലും ഈ ആഴ്ച തന്നെ മഞ്ഞുവീഴ്ച തുടങ്ങും

ഇന്ന് മുതല്‍ അന്തരീക്ഷ താപനില പൂജ്യത്തില്‍ നിന്നും താഴുവാന്‍ ആരംഭിക്കും.

രാജ്യം കടുത്ത തണുപ്പിലേക്ക് .ആദ്യത്തെ മഞ്ഞുവീഴ്ച ഇന്നായിരിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. വടക്കന്‍ മേഖലകളില്‍ നാലു ഇഞ്ചുവരെ ഉയരത്തില്‍ മഞ്ഞു വീഴാമെന്നാണ് പ്രവചനം. സാവധാനം ഇതു തെക്കന്‍ മേഖലയിലേക്കും വ്യാപിക്കും. ക്രിസ്മസ് മഞ്ഞുവീഴ്ചയില്‍ ആഘോഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മുതല്‍ അന്തരീക്ഷ താപനില പൂജ്യത്തില്‍ നിന്നും താഴുവാന്‍ ആരംഭിക്കും. ഇതേ സമയത്താണ് ലോക്ക്ഡൗണ്‍ ബന്ധങ്ങളില്‍ നിന്നും മുക്തരായി ബ്രിട്ടീഷുകാര്‍ ഷോപ്പിങ്ങിനായി ഹൈസ്ട്രീറ്റിനായി കൂട്ടത്തോടെയെത്താന്‍ ആരംഭിക്കുന്നതും. സ്‌കോട്‌ലന്‍ഡിന്റെ പല ഭാഗങ്ങളിലും ഇന്ന് ആറു മണി മുതല്‍ മഞ്ഞുവീഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കാം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മഞ്ഞുവീഴ്ചയെ കുറിച്ചുള്ള മുന്നറിയിപ്പുണ്ട്.

1884ന്  ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ആറാമത്തെ നവംബര്‍ മാസമായിരുന്നു ഈ വര്‍ഷത്തേതെന്ന് കാലാവസ്ഥാ വിഭാഗം പ്രസ്താവിച്ചതിന് പിന്നാലെയാണ് ഈ മഞ്ഞുവീഴ്ചാ മുന്നറിയിപ്പും വരുന്നത്. സ്‌കോട്‌ലന്‍ഡിലും പെന്നിനെസ് മുഴുവനായും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. പീക്ക് ഡിസ്ട്രിക്ട് വരെ ഇതു പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിന്റെ ശേഷിച്ച പ്രദേശവും വെയില്‍സും തണുപ്പേറും .ശക്തിയേറിയ കാറ്റിനു സാധ്യതയുണ്ട്.

വെള്ളിയാഴ്ചയോടുകൂടി ശൈത്യകാലത്തെ അതിന്റെ എല്ലാ ശക്തിയോടു കൂടിയും പ്രതീക്ഷിക്കാം.ഇടയ്ക്കിടെ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികാല താപനില 2 ഡിഗ്രിവരെ എത്താനിടയുണ്ട്. ഈ മാസത്തിന്റെ പകുതിവരെ അന്തരീക്ഷം തണുത്തുവിറങ്ങലിച്ചു തന്നെയായിരിക്കും, എന്നു മാത്രമല്ല, ക്രിസ്മസിനോടടുത്ത് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം.

2010 ന്‌ശേഷം ഒരു മഞ്ഞില്‍ കുളിച്ച ക്രിസ്മസ് ആയിരിക്കും ഇക്കുറിയെന്നാണ് റിപ്പോര്‍ട്ട്.ശൈത്യ കാലമായതിനാല്‍ രോഗ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.