CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 14 Minutes 46 Seconds Ago
Breaking Now

നമ്മുടേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ നമ്മള്‍ ഫെമിനിച്ചികളായി മാറുകയാണ് ; ഞാനും അങ്ങനെയെങ്കില്‍ ഒരു ഫെമിനിസ്റ്റ് തന്നെ ; രചന നാരായണന്‍കുട്ടി

താനും ഫെമിനിസ്റ്റാണെന്ന് നടി രചന നാരായണന്‍ കുട്ടി. ഫെമിനിസ്റ്റ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം അറിയാത്തവരാണ് ആ വാക്കിനെ ദുര്‍വ്യാഖ്യാനം നടത്തുന്നതെന്നും ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും രചന നാരായണന്‍ കുട്ടി പറഞ്ഞു.

'ഫെമിനിസ്റ്റ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം അറിയാത്തവരാണ് ആ വാക്കിനെ ദുര്‍വ്യാഖ്യാനം നടത്തുന്നത്. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്. ഫെമിനിസ്റ്റ് ഇപ്പോള്‍ ഫെമിനിച്ചിയായി മാറിയല്ലോ. നമ്മുടേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ നമ്മള്‍ ഫെമിനിച്ചികളായി മാറുകയാണ്. സമത്വം തന്നെയാണ് വേണ്ടത്. ഓരോ കുടുംബത്തിലും അച്ഛനും അമ്മയും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന അത്ര പ്രാധാന്യം കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു' രചന പറഞ്ഞു.

'പെണ്‍കുട്ടികളെ ബോള്‍ഡ് ആക്കി മാറ്റണം. എന്റെ വീട്ടില്‍ ചേട്ടന്‍ പുറത്തുപോയി വൈകി വന്നാല്‍ അത് പ്രശ്‌നമായി കാണാത്തവര്‍ ഞാന്‍ ഇത്തിരി ഒന്ന് വൈകിയാല്‍ ആധിയായി ടെന്‍ഷനായി വഴക്കായി. അതായിരുന്നു എന്റെ ചെറുപ്പത്തിലെ അവസ്ഥ. കുറ്റം പറയാന്‍ പറ്റില്ല അവര്‍ നമ്മുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാം

എനിക്ക് മുപ്പത്തിയേഴ് വയസായി ഇത്തിരി ഒന്ന് വൈകിയാല്‍ അമ്മയ്‌ക്കെല്ലാം ഇപ്പോഴും ടെന്‍ഷനാവും, ഭക്ഷണകാര്യത്തിലൊന്നും എന്റെ വീട്ടില്‍ വേര്‍തിരിവുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കൊന്നും ചെറുപ്പത്തില്‍ എനിക്ക് തനിച്ച് പോവാനും സമ്മതം കിട്ടിയിരുന്നില്ല. എന്റെ ചേട്ടന്റെ മകള്‍ ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട് അവളോട് ഒന്നും അരുതെന്ന് പറഞ്ഞല്ല വളര്‍ത്തുന്നത്. ഓരോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ബോള്‍ഡ് ആക്കിയാണ് വളര്‍ത്തുന്നത്, എന്റെ ചെറിയ പ്രായത്തില്‍ ഞാന്‍ അനുഭവിച്ചതൊന്നും അവളെക്കൊണ്ട് അനുഭവിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. സ്ത്രീകള്‍ എല്ലാ മേഖലയിലും ഇപ്പോള്‍ മുന്‍നിരയിലേക്ക് വരുന്നുണ്ട് അതൊരു പ്രതീക്ഷയാണ്'. എന്നും രചന നാരായണന്‍കുട്ടി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.