CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 12 Seconds Ago
Breaking Now

ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എല്ലാവരും ആശ്വാസത്തിലാണിവിടെ ; സംവൃത

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എല്ലാവരും ആശ്വാസത്തിലാണെന്ന് നടി സംവൃത സുനില്‍. നമ്മുടെ നാടുമായി ബന്ധമുള്ള കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആയതിന്റെ സന്തോഷം ഒന്ന് വേറെയാണെന്നും സംവൃത പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവൃത.

'യു.എസ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വോട്ടുചെയ്യാന്‍ സാധിച്ചിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ എന്തായാലും വോട്ട് ചെയ്യും. ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇവിടെ എല്ലാവരും, കമല ഹാരിസ് വൈസ് പ്രസിഡന്റായതിന്റെ സന്തോഷം വേറെയും' സംവൃത പറഞ്ഞു.

കൊവിഡ് രൂക്ഷമായപ്പോഴും കാരലീനയില്‍ ലോക്ക് ഡൗണ്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എങ്കില്‍പ്പോലും മാസ്‌ക്കും സാനിറ്റെസറും ഒക്കെ ഉപയോഗിച്ച് എല്ലാവരും വളരെ ശ്രദ്ധയോടെയാണ് മുന്നോട്ടുപോയതെന്നും താരം പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.