CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 2 Seconds Ago
Breaking Now

സ്‌കോട്‌ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും മഞ്ഞു വീഴ്ച ; ഇന്നും നാളെയും ലണ്ടന്‍ അടക്കമുള്ള തെക്കന്‍ ഇംഗ്ലണ്ടിലും മൈനസ് പത്തുവരെ താപനിലയാകും

സ്‌കോട്‌ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിന്റെ ചില പ്രദേശങ്ങളിലും ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി

തണുത്തുറഞ്ഞ ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. മഞ്ഞും മഴയും നിറഞ്ഞ ഡിസംബര്‍ ദിവസങ്ങള്‍ വന്നെത്തികഴിഞ്ഞു. സ്‌കോട്‌ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിന്റെ ചില പ്രദേശങ്ങളിലും ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി പെന്നീസ്, യോര്‍ക്ക് ഷെയര്‍ മൂര്‍സ് തുടങ്ങിയ വടക്കന്‍ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലാണ് മഞ്ഞു വീഴ്ച.

പട്ടണങ്ങളും ഗ്രാമങ്ങളും മഞ്ഞിന്‍ പൊതിഞ്ഞു തുടങ്ങി. വെള്ളിയാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച ശക്തമാണ്.പടിഞ്ഞാറന്‍ സ്‌കോട്‌ലന്‍ഡില്‍ താപനില മൈനസ് 10 ഡിഗ്രിവരെ താഴും. തെക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും അടുത്ത ദിവസങ്ങളില്‍ തണുത്ത കാലാവസ്ഥയായിരിക്കും. ലണ്ടനില്‍ അന്തരീക്ഷ താപനില മൈനസ് ഒന്നായിരിക്കും.

വാരാന്ത്യം തെളിഞ്ഞ കാലാവസ്ഥയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. അടുത്താഴ്ച മഞ്ഞുവീഴ്ച ഉയരും. പ്രത്യേകിച്ച് ബ്രിട്ടന്റെ വടക്കു പ്രദേശങ്ങളിലും സ്‌കോട്‌ലന്‍ഡിലെ ഉയര്‍ന്ന പ്രദേശത്തും. 




കൂടുതല്‍വാര്‍ത്തകള്‍.