CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 47 Seconds Ago
Breaking Now

ജിജോ അരയത്തിന്റെ മാതാവ് ത്രേസ്യാമ്മാ കുര്യാക്കോസിന്റെ 41 ാ0 ചരമദിനം നാളെ

യുകെ മലയാളികളായ   ഹേവാര്‍ഡ്‌സ്ഹീത്തില്‍  താമസിക്കുന്ന  ജിജോ അരയത്തിന്റയും , ലണ്ടന്‍ സട്ടനില്‍ താമസിക്കുന്ന ജെയ്‌സി   സൈജുവിന്റെയും മാതാവ്  ത്രേസ്യാമ്മ കുര്യാക്കോസ് അരയത്ത് തെക്കേപ്പറമ്പിലിന്റെ 41 ാ0 ചരമദിനം നാളെ 14 /12 /20  തിങ്കളാഴ്ച്ച രാവിലെ 8  മണിക്ക് വാലാച്ചിറ  സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ് . വിശുദ്ധ കുര്‍ബാനയ്ക്കു പരേതയുടെ സഹോദരനും മാനന്തവാടി രൂപതാ പയ്യംപള്ളി ഫൊറാനാ വികാരിയുമായ റവ . ഫാ . ജോയി പുല്ലന്‍കുന്നേല്‍ , വാലാച്ചിറ പള്ളി വികാരി റവ . ഫാ . ജോസഫ് ഇല്ലിമൂട്ടില്‍ , റവ .ഫാ .ആന്റോ ചിറയില്‍പ്പറമ്പില്‍ തുടങ്ങിയവര്‍  കാര്‍മികത്വം വഹിക്കും  , പിന്നീട്  പരേതയുടെ ആത്മശാന്തിക്കായ് യുകെയില്‍ ടൂട്ടിങ് സെയിന്റ് ബോനിഫസ് കാതോലിക്ക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു   റവ .ഫാ ഷാജു വര്‍ക്കിയും , റെഡ്ഹില്ലില്‍  സീറോ മലബാര്‍ റെഡ് ഹില്‍ & ഹേവാര്‍ഡ്‌സ് ഹീത്ത്  ചാപ്ലയിന്‍  റവ .ഫാ ബിനോയ് നിലയാറ്റിങ്ങലും മുഖ്യ കാര്‍മികത്വം വഹിക്കും . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ദിവ്യബലികള്‍ .നടത്തപ്പെടുക.

പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) യുകെ സെക്രട്ടറിയും , കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ( എം ) മുന്‍ സംസ്ഥാന വൈസ് പ്രെസിഡന്റുമായ  ജിജോ അരയത്തിന്റെ മാതാവിന്റെ ആകസ്മികമായ വേര്‍പാടില്‍ അനുശോചനം അറിയിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് ( എം ) ചെയര്മാന്‍ ശ്രീ ജോസ് കെ മാണി എം പി , കോട്ടയം എം പി  ശ്രീ തോമസ് ചാഴികാടന്‍ , ശ്രീ മോന്‍സ് ജോസഫ് എം ല്‍ എ ,  ശ്രീ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം ല്‍ എ , ജില്ലാ പഞ്ചായത്തു സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സഖറിയാസ് കുതിരവേലി , ശ്രീ ജോസ് പുത്തന്‍കാലാ തുടങ്ങിയവര്‍ വസതിയിലെത്തി  അന്തിമോപചാരം അര്‍പ്പിച്ചിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.