CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 16 Seconds Ago
Breaking Now

ചാണകത്തില്‍ നിന്നും പെയ്ന്റ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി കേന്ദ്രം

പരിസ്ഥിതി സൗഹൃദവും വിഷരഹിതവുമാണ് പുതിയ പെയ്‌ന്റെന്ന് മന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ചാണകത്തില്‍ നിന്നും പെയ്ന്റ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി കേന്ദ്രം. സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്റ് വില്ലേജ് ആന്റിവില്ലേജ് ഇന്‍ഡസ്ട്രീസ് ആണ് ചാണകത്തില്‍ നിന്നും പെയ്ന്റ് പുറത്തിറക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പെയ്ന്റ് ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി സൗഹൃദവും വിഷരഹിതവുമാണ് പുതിയ പെയ്‌ന്റെന്ന് മന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

വേദിക് പെയ്ന്റ് എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഗ്രാമങ്ങളിലെ സാമ്പത്തികമേഖലയെ പുതിയ പദ്ധതി സഹായിക്കുമെന്നും കര്‍ഷകര്‍ക്ക് മറ്റൊരു വരുമാനം കൂടിയാവുമെന്നുമാണ് നേരത്തെ വേദിക് പെയ്ന്റിനെകുറിച്ച് നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

പ്രകൃതി സൗഹൃദം, ആന്റി ബാക്ടീരിയില്‍, കഴുകിക്കളയാനുള്ള സൗകര്യം, വിലക്കുറവ് തുടങ്ങിയ മേന്‍മകളാണ് വേദി്ക പെയ്ന്റിന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ജയ്പൂരിലുള്ള കെവിഐസി കീഴിലുള്ള കുമാരപ്പ നാഷണല്‍ ഹാന്‍ഡ്‌മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പെയ്ന്റ് വികസിപ്പിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.