CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 57 Seconds Ago
Breaking Now

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജേക്കബ് തോമസ് ; എറണാകുളത്ത് കെ വി തോമസ് ഇടതു സ്വതന്ത്രനാകുമെന്നും സൂചന

തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളാണ് ജേക്കബ് തോമസിന്റെ പരിഗണനയിലുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ്.

ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കില്‍ പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രണ്ടുവിധത്തില്‍ പങ്കാളിയാകാം. സ്ഥാനാര്‍ത്ഥിയായും പങ്കാളിയാകാം മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാണ് താത്പര്യം. ദേശീയതയ്ക്ക് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമായിരിക്കും പ്രവര്‍ത്തനമെന്നും ജേക്കബ് തോമസ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളാണ് ജേക്കബ് തോമസിന്റെ പരിഗണനയിലുള്ളത്. ആര്‍എസ്എസ് നേതൃത്വവുമായി പലപ്പോഴും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ബിജെപിക്ക് വോട്ട് ശതമാനം കൂടുതലുള്ള മേഖലയിലായിരിക്കും ജേക്കബ് തോമസ് മത്സരിക്കുകയെന്നാണ് സൂചനകള്‍.

എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെവി തോമസ് എത്തുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെവി തോമസ് തള്ളുന്നുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി കെവി തോമസ് അകല്‍ച്ച പുലര്‍ത്തുന്നതായാണ് സൂചന.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത് മുതല്‍ കടുത്ത അതൃപ്തിയിലാണ് കെവി തോമസ്. കെപിസിസിയുടെ ഉയര്‍ന്ന ഭാരവാഹിത്വമോ അതല്ലെങ്കില്‍ എഐസിസി ഭാരവാഹി സ്ഥാനമോ കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. കെപിസിസിയും കെവി തോമസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. ഈ നിരാശയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി അകലാന്‍ ഇടയാക്കിയതെന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.