CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 48 Minutes 9 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ കടുപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ബോറിസ്; ആര്‍-റേറ്റ് 0.6ലേക്ക് വീണു; യുകെയിലെ ഡെയ്‌ലി ഇന്‍ഫെക്ഷന്‍ ഒരാഴ്ച്ചയ്ക്കിടെ 7.5% കുറഞ്ഞു; 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ ഒഴികെ എല്ലാ പ്രായവിഭാഗങ്ങളിലും കേസുകള്‍ താഴ്ന്നതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്; 'പിടികിട്ടാതെ' മരണസംഖ്യ!

പുതിയ വ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരമോന്നതിയില്‍ എത്തുമെന്നും ശാസ്ത്രജ്ഞര്‍

ഇംഗ്ലണ്ടില്‍ പ്രഖ്യാപിച്ചിട്ടുള്ള മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണ്‍ വിലക്കുകള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നീക്കത്തില്‍ നിന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്‍വാങ്ങി. യുകെയില്‍ കൊറോണാവൈറസ് മുന്നേറ്റം കുറഞ്ഞതായി വ്യക്തമാക്കുന്ന പുതിയ സൂചനകള്‍ ലഭിച്ചതോടെയാണ് ഈ ആശ്വാസ നടപടി. കഴിഞ്ഞ ആഴ്ചയില്‍ നിന്നും പുതിയ കേസുകളില്‍ 7.5 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ ഒഴികെ എല്ലാ പ്രായവിഭാഗങ്ങളിലും ഇന്‍ഫെക്ഷന്‍ കുറയുന്നുവെന്നതും ആശ്വാസമായി. 

48.682 പേര്‍ക്കാണ് ഒടുവിലായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ പോസിറ്റീവ് രോഗികള്‍ 3,292,014 ആയി. അതേസമയം മരണസംഖ്യയിലേക്ക് 24 മണിക്കൂര്‍ കൊണ്ട് 1248 പേരുകള്‍ കൂടി എഴുതിചേര്‍ക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയേക്കാള്‍ 7.4 ശതമാനം വര്‍ദ്ധനവുമായി ആകെ മരണസംഖ്യ 86,015 എത്തി. നിലവില്‍ മരണസംഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെങ്കിലും ഇപ്പോഴത്തെ കേസുകളില്‍ വരുന്ന കുറവ് മരണസംഖ്യ കുറയുന്നതില്‍ പ്രതിഫലിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. 

ജനുവരി 10 വരെയുള്ള ദിവസങ്ങളില്‍ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങള്‍ ഒഴികെയുള്ള എല്ലാ മേഖലകളിലും ഇന്‍ഫെക്ഷന്‍ കുറയുന്നതായാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. ടിയര്‍ ലോക്ക്ഡൗണുകളും, ജനുവരി 4ന് ആരംഭിച്ച ദേശീയ ലോക്ക്ഡൗണും ഫലപ്രദമായി മാറുന്നുവെന്നാണ് ഇപ്പോള്‍ തിരിച്ചറിയുന്നത്. ഡിസംബര്‍ 21 മുതല്‍ കേസുകള്‍ കുറയാന്‍ തുടങ്ങിയിരുന്നുവെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ മോഡലും വ്യക്തമാക്കി. 

പുതിയ വ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരമോന്നതിയില്‍ എത്തുമെന്നും ഇവര്‍ വിശ്വസിക്കുന്നു. യുകെയിലെ ആര്‍ റേറ്റ് ഒന്നില്‍ താഴെ എത്തിയതായും വിദഗ്ധര്‍ കരുതുന്നു. ലോക്ക്ഡൗണ്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുന്ന ബോറിസ് ജോണ്‍സന് ഏറെ ആശ്വാസമേകുന്ന വാര്‍ത്തകളാണ് ഇത്. സ്‌കോട്ട്‌ലണ്ടില്‍ നിക്കോള സ്റ്റര്‍ജന്‍ അധിക വിലക്കുകള്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. അടുത്ത 14 ദിവസത്തേക്കെങ്കിലും കേസുകള്‍ നിലവിലെ അവസ്ഥയില്‍ തുടര്‍ന്നേക്കും. 




കൂടുതല്‍വാര്‍ത്തകള്‍.