CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 1 Seconds Ago
Breaking Now

വരുന്നു, കൂടുതല്‍ 'സൂപ്പര്‍' കൊവിഡ് വേരിയന്റുകള്‍; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍; ലോകത്തില്‍ പ്രതിദിനം 230,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈറസിനെ രൂപമാറ്റം വരാന്‍ സഹായിക്കും; ആളുകളുടെ പ്രതിരോധ ശേഷിയെ തോല്‍പ്പിച്ച് ഗുരുതര ഇന്‍ഫെക്ഷനുകള്‍ രൂപപ്പെടുന്നതായി വിദഗ്ധര്‍?

യുകെയില്‍ കണ്ടെത്തിയ ബി117 വേരിയന്റ് 12 ദിവസത്തോളം ഇന്‍ഫെക്ഷന്‍ ബാധിച്ച ഒരു വ്യക്തിയില്‍ നിന്ന് തുടങ്ങിയതാണെന്നാണ് കരുതുന്നത്

കൊറോണാവൈറസുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകലുമെന്ന് ഉറപ്പിക്കാന്‍ കഴിയുമോ? ശാസ്ത്രജ്ഞര്‍ പങ്കുവെയ്ക്കുന്ന ആശങ്കകള്‍ ഭയം വര്‍ദ്ധിപ്പിക്കാന്‍ പോന്നതാണ്. കേവലം 24 മണിക്കൂറില്‍ യുഎസിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത് തദ്ദേശീയമായി രൂപം കൊണ്ട മൂന്ന് 'സൂപ്പര്‍ കൊവിഡ്' വേരിയന്റുകളാണ്. ഇത്തരം സൂപ്പര്‍ കൊവിഡ് വേരിയന്റുകള്‍ കൂടുതലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപംകൊള്ളുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ ഭയക്കുന്നത്. 

കൂടുതല്‍ ആളുകള്‍ക്ക് കൊറോണാവൈറസ് പിടിപെടുമ്പോള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വേരിയന്റുകളും രൂപപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ആഗോള തലത്തില്‍ കേസുകളുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ കൊവിഡ് വേരിയന്റുകള്‍ സാധാരണ കാര്യമായി മാറുമെന്ന് ഇവര്‍ കണക്കാക്കുന്നു. കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ അപൂര്‍വ്വവും, ഗുരുതരവുമായ ഇന്‍ഫെക്ഷന്‍ ബാധിക്കുന്നവരുടെ എണ്ണവും കൂടുതലായി തുടരും. ഈ അവസ്ഥയില്‍ അതിശക്തമായ കൊവിഡ്-19 വേരിയന്റുകള്‍ രൂപമെടുക്കാന്‍ വഴിയൊരുങ്ങുമെന്നാണ് ശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

വൈറസിനെ തുരത്താന്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിച്ച ജോലി ചെയ്യുമ്പോള്‍ കോശങ്ങളില്‍ കടന്നാണ് ഇവ പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ സെന്റര്‍ ശാസ്ത്രജ്ഞന്‍ ഡോ. ട്രെവര്‍ ബ്രാഡ്‌ഫോര്‍ഡ് പറയുന്നു. പ്രതിരോധശേഷി ക്ഷയിച്ച് ഇരിക്കുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ കാലം എങ്ങിനെ പിടിച്ചുനില്‍ക്കാമെന്ന് വൈറസ് പഠിക്കും. ആളുകള്‍ ദീര്‍ഘകാലം ഇന്‍ഫെക്ഷന്‍ ബാധിതരാകുമ്പോള്‍ അതേ ഇടത്ത് വെച്ച് രൂപമാറ്റം വരാനുള്ള അവസരമാണ് വൈറസിന് ലഭിക്കുന്നതെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് & ഇവാലുവേഷനിലെ ഡോ. അലി മോക്ദാദ് പറഞ്ഞു. 

യുകെയില്‍ കണ്ടെത്തിയ ബി117 വേരിയന്റ് 12 ദിവസത്തോളം ഇന്‍ഫെക്ഷന്‍ ബാധിച്ച ഒരു വ്യക്തിയില്‍ നിന്ന് തുടങ്ങിയതാണെന്നാണ് കരുതുന്നത്. യുകെയില്‍ ഈ പുതിയ വേരിയന്റ് അതിശക്തമായി പടര്‍ന്നപ്പോള്‍ സമാനമായ വേരിയന്റുകള്‍ സൗത്ത് ആഫ്രിക്കയിലും, ബ്രസീലിലും, യുഎസിലും രൂപംകൊണ്ടു. കൂടുതല്‍ വേഗത്തില്‍ പകരുന്നുവെങ്കിലും മാരകമാകുന്നില്ലെന്നതാണ് ഇതുവരെയുള്ള കണ്ടെത്തല്‍. അതേസമയം വാക്‌സിന്‍ എടുക്കുമ്പോള്‍ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കേണ്ടതിന്റെ പ്രാധാന്യം ഇതോടെ വര്‍ദ്ധിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.