CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 40 Seconds Ago
Breaking Now

ജയസൂര്യ ചിത്രം വെള്ളം ട്രെയ്‌ലര്‍ പുറത്ത്

പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന 'വെള്ളം' സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച വെള്ളം ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണത്തിന് എത്തിക്കും. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു.

സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്. റോബി വര്‍ഗീസ് ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് വെള്ളം. അതിനാല്‍ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.