CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 28 Minutes 40 Seconds Ago
Breaking Now

ഹാംപ്ഷയര്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ അധ്യാപകന്റെ 'ഒളിക്യാമറ'; കുട്ടികള്‍ ടോയ്‌ലറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഒളിപ്പിച്ച ഐഫോണ്‍ വഴി ചിത്രീകരിച്ച 24-കാരനായ അധ്യാപകന് ജയില്‍ശിക്ഷ നല്‍കാതെ വെറുതെവിട്ടു; ടീച്ചിംഗ് അസിസ്റ്റന്റിന്റെ കുറ്റകൃത്യങ്ങള്‍ മാനസികമായി അസ്വസ്ഥമാക്കുന്നതെന്ന് രക്ഷിതാക്കള്‍

പിടിക്കപ്പെടുന്നതിന് മുന്‍പ് ഇയാള്‍ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്ന ആശങ്കയുമുണ്ട്

പ്രൈമറി സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഫോണ്‍ ഒളിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സമ്മതിച്ച ടീച്ചിംഗ് അസിസ്റ്റന്റിനെ ജയിലിലേക്ക് അയയ്ക്കാതെ വെറുതെവിട്ട് കോടതി. ഒരാഴ്ച കൊണ്ടാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചത്. അധ്യാപകനെ വെറുതെവിട്ട നടപടി അസ്വസ്ഥമാക്കുന്നുവെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. 

24-കാരനായ ജാക്ക് ഡണ്ണാണ് ഐഫോണ്‍ ഉപയോഗിച്ച് കുട്ടികളുടെ ഏഴോളം വീഡിയോകള്‍ എടുത്തത്. ഇതില്‍ നിന്നും തനിക്ക് ഇഷ്ടപ്പെട്ട 24 നിമിഷങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഇയാള്‍ തയ്യാറാക്കിയിരുന്നു. ഒരു ക്യൂബിക്കിളിന് മുകളില്‍ ഡിവൈസ് തൂങ്ങിക്കിടക്കുന്നത് ഒരു കുട്ടി കണ്ടെത്തിയതോടെയാണ് സംഗതി പുറത്തറിഞ്ഞത്. അധ്യാപകന്റെ പെരുമാറ്റം മാനസികമായ അസ്വസ്ഥമാക്കുന്നതാണെന്ന് ഇരകളുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഇയാള്‍ ഈ ജോലി തെരഞ്ഞെടുത്തത് പോലും തന്റെ മാനസിക വൈകല്യത്തിന് അനുസരിച്ചാണെന്ന് ഒരു മാതാവ് ആശങ്ക പ്രകടിപ്പിച്ചു. 

ഹാംപ്ഷയറിലെ ഡെന്‍മീഡ് ജൂനിയര്‍ സ്‌കൂളില്‍ 2019 നവംബറിലാണ് സംഭവം അരങ്ങേറിയത്. ഇവിടെ വെച്ചാണ് 24-കാരന്‍ കുട്ടികളുടെ ടോയ്‌ലറ്റ് ഉപയോഗം റെക്കോര്‍ഡ് ചെയ്തതെന്ന് പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി. സ്‌കൂളിന്റെ പേരിലുണ്ടായ വിശ്വാസമാണ് തകര്‍ന്നതെന്ന് ഒരു രക്ഷിതാവ് കോടതിയെ അറിയിച്ചു. തന്റെ കുട്ടിയും ഇരയായെന്ന കണ്ടെത്തല്‍ അസ്വസ്ഥമാക്കുന്നതായി. 

പിടിക്കപ്പെടുന്നതിന് മുന്‍പ് ഇയാള്‍ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്ന ആശങ്കയുമുണ്ട്. ഇതെക്കുറിച്ച് വ്യക്തമായ ഉത്തരവും ലഭിച്ചിട്ടില്ല. 12 മാസത്തെ ശിക്ഷ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്താണ് കോടതി ഉത്തരവിറക്കിയത്. ഇതോടൊപ്പം 200 മണിക്കൂര്‍ വേതനമില്ലാതെ ജോലിയും, സെക്‌സ് കുറ്റവാളി ചികിത്സാ പദ്ധതിയിലും ഏര്‍പ്പെടണം. മുന്‍പ് കുറ്റകൃത്യങ്ങളില്‍ പെടാത്തത് കൊണ്ടാണ് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തതെന്ന് ജഡ്ജ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.