CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 42 Minutes 3 Seconds Ago
Breaking Now

പുല്‍വാമയ്ക്ക് ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് കരുതുന്നതില്‍ എന്താണ് തെറ്റ് ; സര്‍ക്കാര്‍ പറഞ്ഞ കാര്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുമ്പോള്‍ വിമര്‍ശിക്കുന്നതെന്തിനെന്നും അര്‍ണബ്

കഴിഞ്ഞ പത്ത് മാസമായി പലരും ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടുകയാണെന്നും അര്‍ണബ് പറഞ്ഞു.

ബലാക്കോട്ട് ആക്രമണം തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്ന സംഭവത്തെ ന്യായീകരിച്ച് റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നാണ് അര്‍ണാബ് ഗോസ്വാമിയുടെ വിശദീകരണത്തില്‍ ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിരുന്നതായും അര്‍ണബ് പറയുന്നു.

റിപ്പബ്ലിക്ക് ചാനലിലൂടെയാണ് പ്രസ്താവന പുറത്ത് വിട്ടത്. സര്‍ക്കാര്‍ പരസ്യമായി പ്രസ്താവിച്ച കാര്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത് കുറ്റകൃത്യമായി കോണ്‍ഗ്രസ് കണക്കാക്കുന്നത് കാണുമ്പോള്‍ തനിക്ക് ഭയമാണുണ്ടാവുന്നതെന്നും അര്‍ണബ് പറഞ്ഞിരുന്നു.

കഴിഞ്ഞ പത്ത് മാസമായി പലരും ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്തുവെന്നും അര്‍ണബ് പറഞ്ഞു.

മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അര്‍ണബ് പറഞ്ഞു. നേരത്തെ ബാര്‍ക് സി.ഇ.ഓ പാര്‍ഥോ ദാസ് ഗുപ്തയുമായി അര്‍ണബ് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ വാട്‌സ്ആപ് ചാറ്റാക്കിയെന്നും ഗുരുതര തെറ്റ് ചെയ്‌തെന്നും മഹാരാഷ്ട്ര സര്‍ക്കാരും ആരോപിച്ചിരുന്നു. ഏതായാലും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അര്‍ണബ്.




കൂടുതല്‍വാര്‍ത്തകള്‍.