Breaking Now

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത ചിത്രകാരിയും കവയത്രിയുമായ ഡോ കവിത ബാലകൃഷ്ണന്‍ 'കലയെഴുത്തിന്റെ മലയാളം' എന്ന വിഷയത്തില്‍ ഇന്ന് പ്രഭാഷണം നടത്തുന്നു

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍ സ്ത്രീപക്ഷ എഴുത്തു കാരിയും, കലാകാരിയും  തൃശ്ശൂര്‍ ഗവണ്‍മെന്റ്  കോളജിലെ ആര്‍ട്ട് ഹിസ്റ്ററി ലക്ചററുമായ  ഡോ കവിത ബാലകൃഷ്ണന്‍ ഇന്ന് 5 PM ന് 'കലയെഴുത്തിന്റെ മലയാളം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.  പ്രശസ്ത  ആര്‍ട്ടിസ്റ്റും മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാഗത്ഭ്യമുള്ള എഴുത്തുകയും ആയ  ഡോ കവിത ബാലകൃഷ്ണന്‍ ബറോഡയിലെ എം എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ട്ട് ഹിസ്റ്ററിയില്‍ MFA യും Illutsrated print picture culture in 20th Centuary India എന്ന വിഷയത്തില്‍  ഗവേഷണം നടത്തി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.  ഡോ കവിതയുടെ ആര്‍ട്ടിക്കിളുകള്‍ പ്രധാനപ്പെട്ട ഇന്‍ഡ്യന്‍ കലാ ജേര്‍ണലുകളായ Marg, Art and deal, take on art എന്നിവയിലും ലണ്ടന്‍ ജേര്‍ണലായ Journal of Illutsrated research intellect ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മൂന്ന് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചത് കൂടാതെ ഇന്‍ഡ്യയിലും വിദേശത്തുമായി ധാരാളം ചിത്ര ശില്പ കലാപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.  കലയെഴുത്തിനെ പറ്റി പ്രശസ്തമായ ചില സംവാദങ്ങളും ഡോ കവിതയുടേതായിട്ടുണ്ട്. 

' നമ്മെ പുരുഷത്തവും പെണ്ണത്തവുമാക്കി അടച്ചിട്ട് വച്ച ഘടനയെ അഭിമുഖീകരിച്ചു തന്നെ അപ്രസക്തമാക്കണം'

'പെണ്ണെന്ന നിലയില്‍ ഞാനും ആണെന്ന നിലയില്‍ നിങ്ങളും അഴിച്ചു പണിഞ്ഞു കൊണ്ടിരിക്കുന്ന പ്രക്രിയയെ ആണ് കല എന്നു താന്‍ കരുതുന്നത് ' 'അധികാരിയുടെ സ്വരത്തിലല്ലാതെ നിങ്ങള്‍ സംവദിക്കൂ എന്നാണ് എന്റെ സ്ത്രീപക്ഷം കണ്ണും കാതും തുറന്ന് പറയുന്നത് ' എന്നിങ്ങനെ പറയുന്ന വേറിട്ട സ്ത്രീപക്ഷ സംവാദത്തെ ഡോ കവിത മുന്നോട്ടുവയ്ക്കുന്നു.

കലയെഴുത്തിന്റെ വക്താവ് എന്നറിയപെടാന്‍ ആഗ്രഹിക്കുന്ന ഡോ കവിത മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന 'കലയെഴുത്തിന്റെ  മലയാളം' എന്ന വേറിട്ട പ്രഭാഷണത്തിലേക്ക് എല്ലാ ഭാഷാ സ്‌നേഹികളെയും മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവിദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ്  വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്‌കാരിക പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച മലയാളം മിഷന്‍ ഭാഷാ പ്രവര്‍ത്തകനും അധ്യാപക പരിശീലകനുമായ ഡോ എം ടി ശശി   'മലയാളത്തനിമയുടെ ഭേദങ്ങള്‍' എന്ന വിഷയത്തില്‍  നടത്തിയ പ്രഭാഷണം ശ്രോതാക്കളെ ഗൃഹാതുരത്വത്തിലേക്കും ഗതകാല സ്മരണയിലേക്കും കൂട്ടിക്കൊണ്ടുപോയതായി ഏവരും അയിപ്രായപ്പെട്ടു

മുന്‍ ആഴ്ചകളില്‍  മലയാളം മിഷന്‍ രജിസ്ട്രാര്‍ ശ്രീ എം സേതുമാധവന്‍, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയന്‍ ശ്രീ വിനോദ് നാരായണന്‍, ഗോള്‍ഡ് 101.3 FM ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍, ഉത്തരാധുനീക സാഹിത്യകാരന്‍ ശ്രീ പി.എന്‍ ഗോപീകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ സി അനൂപ്, മലയാളം സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ ഡോ അനില്‍ വള്ളത്തോള്‍, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജ്, മാദ്ധ്യമ പ്രവര്‍ത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരന്‍ എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ നിരവധി ആളുകളാണ് താല്പര്യപൂര്‍വ്വം ലൈവില്‍ എത്തിയിരുന്നത്. ഭാഷാ സ്‌നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങള്‍ ആ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഭാഷാ സ്‌നേഹികള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവര്‍ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്‌നേഹികളായ മുഴുവന്‍ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.

ഇന്ന്  (24/01/2021) ഞായറാഴ്ച്ച  വൈകിട്ട് യുകെ സമയം 5PM, ഇന്‍ഡ്യന്‍ സമയം 10.30 PMനുമാണ്  ഡോ കവിത ബാലകൃഷ്ണന്‍  'കലയെഴുത്തിന്റെ മലയാളം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത്.  തത്സമയം പരിപാടിയില്‍ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

ഏബ്രഹാം കുര്യന്‍
കൂടുതല്‍വാര്‍ത്തകള്‍.