CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 33 Seconds Ago
Breaking Now

രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ നിറവില്‍

കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍.

രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ നിറവില്‍.  കോവിഡ് മഹാമാരി തീര്‍ത്ത ആശങ്കകള്‍ക്കിടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്   വിശിഷ്ടാതിഥി ഇല്ല.

രാവിലെ 9.30നാണ് ആഘോഷങ്ങള്‍ തുടങ്ങുക. കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍.

രാജ്യത്തെ സൈനീക ശക്തിയും പൈതൃകവും വിളംബരം ചെയ്യുന്ന പരിപാടികളാണ് റിപ്പബ്ലിക്ക് ദിന പരേഡില്‍ അരങ്ങേറുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9:35ന് വാര്‍ മെമ്മോറിയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിക്കും. രാജ്പഥിലെ വേദിയില്‍ രാഷ്ട്രപതി പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും .

സൈനിക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡ്, കലാ സാംസ്‌കാരിക പരിപാടികള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയാണ് പരേഡിന്റെ മുഖ്യ ആകര്‍ഷണം. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റര്‍ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റര്‍ മാത്രം താണ്ടി ഇന്ത്യ ഗേറ്റില്‍ അവസാനിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.