CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 19 Seconds Ago
Breaking Now

ചെങ്കോട്ടയിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചെത്തി പോലീസിനെ തല്ലി ; രക്ഷതേടി ഓടി പോലീസ് ; ദൃശ്യങ്ങള്‍ പുറത്ത്

ചെങ്കോട്ട സമുച്ചയത്തില്‍ നിന്നും പുറത്തേക്ക് 15 അടിയോളം താഴത്തേക്കാണ് സൈന്യനും പൊലീസും ചാടുന്നത്.

ശക്തമായ കര്‍ഷക സമരത്തിനാണ് റിപബ്ലിക്ക് ദിനത്തില്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. സനമാധാനപരമായ കിസാന്‍ ട്രാക്ടര്‍ റാലിക്കാണ് ആഹ്വാനം ചെയ്തതെങ്കിലും ഒടുവില്‍ അത് കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടില്‍ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ചെങ്കോട്ടയില്‍ നിന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പകര്‍ത്തിയ സംഘര്‍ഷത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ക്രമസമാധാനപാലനത്തിനായി ചെങ്കോട്ടക്ക് മുന്നില്‍ വിന്യസിച്ച ഒരുകൂട്ടം പൊലീസും അര്‍ധസൈന്യവും സംഘര്‍ഷം രൂക്ഷമായതൊടെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. ചെങ്കോട്ട സമുച്ചയത്തില്‍ നിന്നും പുറത്തേക്ക് 15 അടിയോളം താഴത്തേക്കാണ് സൈന്യനും പൊലീസും ചാടുന്നത്.

പൊലീസ് ലാത്തികൊണ്ടും വടികൊണ്ടും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം രണ്ട് ട്രാക്ടറുകള്‍ ഇതിനിടയിലേക്ക് കയറ്റാന്‍ ശ്രമിത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. പലരും മഞ്ഞ നിറത്തിലുള്ള കൊടി കൈയില്‍ കരുതിയിട്ടുണ്ട്. സംഘര്‍ഷം വഷളായതോടെ അവിടുത്തെ ഗേറ്റ് തുറക്കുകയും എല്ലാവരും ഉള്ളിലേക്ക് ഓടി കയറുകയുമായിരുന്നു.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ചെങ്കോട്ടയില്‍ മാത്രം 41 പൊലീസുകാര്‍ക്ക് പരിക്കേറ്റുമെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 45 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം രണ്ട് കര്‍ഷകര്‍ സംഘര്‍ഷത്തില്‍ മരണപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.