CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 31 Seconds Ago
Breaking Now

അന്നമൂട്ടന്നവര്‍ക്ക് അന്നമേകാന്‍ സമീക്ഷ യുകെ

മരവിക്കുന്ന തണുപ്പും ഭരണകൂട മുള്ളുവേലികളും മര്‍ദ്ദനങ്ങളും വകവെക്കാതെ അവകാശങ്ങള്‍ക്കായി തെരുവിലിരുന്നു സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീക്ഷ UKഒരു ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളെത്തിക്കുന്നു. .. പങ്കാളികളാവുക നാടിന്റെ നന്മയാവുക...

ഇക്കാലമത്രയും ഇന്ത്യയെ ഊട്ടിയ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മാത്രം നേടിയെടുക്കാന്‍ മാസങ്ങളായി തെരുവിലാണ്. 150 കര്‍ഷകര്‍ ഈ പോര്‍ നിലത്ത് മരിച്ചുവീണിരിക്കുന്നു.

ഒരു ഭരണത്തെയും താഴെയിറക്കാനല്ല അവരുടെസമരം എന്നിട്ടും മുതലാളിമാരുടെ എച്ചില്‍ നക്കികളായ ഫാഷിസ്റ്റ് ഭരണാധികാരികളും സര്‍ക്കാറും അവര്‍ക്കുനേരെ മുള്ളുവേലികളും ബാരിക്കേഡുകളും തീര്‍ത്ത് ഭീകരരും രാജ്യദ്രോഹികളുമെന്ന സ്ഥിരം ചാപ്പകുത്തി കള്ളക്കേസുകള്‍ ചമച്ചു അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

ഈ കൊടും തണുപ്പത്ത്, തികച്ചും സമാധാനപരമായി, അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്തതാണോ അവര്‍ ചെയ്ത തെറ്റ്? 150 ല്‍ പരം കര്‍ഷകര്‍ സമര രംഗത്ത് മരിച്ചുവീണിട്ടും ഹൃദയമില്ലാത്ത ഫാഷിസ്റ്റ് ഭരണകൂടം അവരെ പുച്ഛത്തോടെ അവഗണിക്കുന്നു. ലക്ഷോപലക്ഷം വരുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടാത്ത ഈ 'കര്‍ഷക ബില്‍' (Agriculture Act 2020) പിന്നെ ആര്‍ക്കു വേണ്ടിയാണ്?

സര്‍ക്കാര്‍ എന്തിനാണിങ്ങനെ വാശിയും വെല്ലുവിളിയും നടത്തുന്നത്? ആര്‍ക്കു വേണ്ടിയാണീ സര്‍ക്കാര്‍ നുണക്കഥകള്‍ പടച്ചുവിട്ടു രാജ്യത്തെ ഊട്ടുന്നവരെ തെരുവിലിട്ടു കൊല്ലുന്നത്?

ജവാന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അതിദേശീയതാവാദം കുത്തിവെച്ച് വോട്ടാക്കി മാറ്റുന്നവര്‍ അന്നമൂട്ടുന്ന കര്‍ഷകന്റെ നേരെ മുള്ളുവേലി കെട്ടുന്നത് ആര്‍ക്കു വേണ്ടിയാകും?

'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നതല്ലേ നമ്മുടെ രാജ്യത്തിന്റെ മുദ്രാവാക്യം

എന്നിട്ടും കിസാന് (കര്‍ഷകന്) മാത്രം ദുരിതം നല്‍കുന്നത് എന്തിനു വേണ്ടിയാകും ? നീതിബോധവും ജനാധിപത്യ ബോധവുമുള്ള ജനങ്ങളെ, ഉണരുവിന്‍ മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ തിരുത്തിക്കാന്‍ അണി ചേരുവിന്‍

തെരുവിലിരിക്കുന്നവര്‍ക്ക് ഇന്ത്യയുടെ നട്ടെല്ലും കരുത്തുമായ കര്‍ഷകജനതക്ക് പിന്തുണയും താങ്ങും തണലുമാകാന്‍ മുന്നിട്ടിറങ്ങുവിന്‍.

ഇങ്ങകലെയിരുന്നും നമുക്കു ഹൃദയം കൊണ്ടു അവരുടെ സമരത്തിനൊപ്പം ചേരാം. ഒരു നേരത്തെ ഭക്ഷണമെങ്കില്‍ ആ ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ ഉദാരമായി മനസ്സറിഞ്ഞു സഹായിക്കുവിന്‍

ജനുവരി 26 ന്, കര്‍ഷക മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമീക്ഷ യുകെ നടത്തിയ വെര്‍ച്യുല്‍ സമരം ശ്രദ്ധേയമായിരുന്നു. ഒരു ടണ്‍ ഭക്ഷണസാധനങ്ങള്‍ കര്‍ഷകര്‍ക്കരികില്‍ എത്തിക്കുക എന്ന സമീക്ഷ യുകെയുടെ ഈ ഉദ്യമത്തില്‍ പങ്കാളികളാകുവാന്‍ യുകെയിലെ മുഴുവന്‍ മനുഷ്യ സ്‌നേഹികളും കൈകോര്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....

 

അന്നമൂട്ടുന്നവര്‍ക്ക് അന്നമേകാന്‍ യുകെയിലെ മുഴുവന്‍ നല്ലവരായ ആളുകളും സമീക്ഷ യുകെയോടൊപ്പം ചേര്‍ന്നു നിന്നു പൊരുതുന്ന പടനിലത്തേക്ക് ധീരപോരാളികള്‍ക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണമെത്തിക്കാന്‍ സഹായിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

 

എന്ന്

സമീക്ഷ യുകെ

പ്രസിഡന്റ് സ്വപ്ന പ്രവീണ്‍.

 

ദേശീയ സെക്രട്ടറി.

ദിനേശ് വെള്ളാപ്പള്ളി.

 

 

വാര്‍ത്ത

ഇബ്രാഹിം വാക്കുളങ്ങര

 

 




കൂടുതല്‍വാര്‍ത്തകള്‍.