ലണ്ടന്‍ ; മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്കയിലെ വിശ്വാസികളുടെ കൂട്ടായ്മയായ ' MOS അഥവാ മലങ്കര ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്ചകളില്‍ നടത്തിവരുന്ന ജീവ മന്ന എന്ന ഓണ്‍ലൈന്‍ ധ്യാനത്തിന്റെ മൂന്നാമത് പ്രാര്‍ത്ഥനാ യോഗം 7ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. പ്രസ്തുത യോഗത്തില്‍ തുംമ്പമണ് ഭദ്രാസനാംഗം റവ. ഡീക്കന്‍ ജോബ് സാം മാത്യു വചന ശുശ്രൂഷ നടത്തി. പ്രസ്തുത യോഗത്തില്‍ വാങ്ങിപ്പോയ സകലര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയോടൊപ്പം സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ 50 നോമ്പ് ദിവസങ്ങളില്‍ നിന്നും ലഭിക്കുന്ന ദശാംശം ഉപയോഗിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ മൂന്നാമത് സാധുജന സഹായ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള കൊയ്നോനിയ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉത്ഘാടന കര്‍മ്മവും പ്രസ്തുത യോഗത്തില്‍ വച്ച് മലങ്കര സഭാ മാനേജിങ്ങ് കമ്മറ്റി അംഗം റവ ഫാ ചെറിയാന് ടി ശാമുവേല്‍ നിര്‍വഹിക്കുകയും മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് റവ ഫാ ടി ജോര്‍ജ് മുഖ്യ കാര്‍മികത്വവും വഹിച്ചു.
ബിന്ദു ചെമ്മനം, മജ്ജു ബിനോയ് എന്നിവര്‍ ഗാന ശുശ്രൂഷയ്ക്കും കെവിന് ബിജു ഐസക് വേദവായനയും നടത്തി.
ടി സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ വലിയ നോമ്പ് ദിനങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ക്രമീകരിക്കുന്നതായും സഭാ മാനേജിങ് കമ്മറ്റി അംഗവും സമൂഹം അഡ്മിന് അംഗവുമായ രാജന് ഫിലിപ്പ് പറഞ്ഞു.