CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 38 Seconds Ago
Breaking Now

പ്രവാസികളോട് സംവദിക്കാന്‍ ഡോ. തോമസ് ഐസക്കും,തോമസ് ചാഴികാടന്‍ എം.പി യും

യുകെയിലെയും അയര്‍ലണ്ടിലെയും  പ്രവാസി മലയാളികള്‍ക്ക് നവകേരളനിര്‍മ്മിതിക്കുള്ള ആശയങ്ങള്‍ നേതാക്കളുമായി പങ്കുവെക്കുവാന്‍ അവസരം ഒരുക്കി LDF UK & Ireland കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച  ഉച്ചക്ക് 2: 30നു ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടന്‍ എംപിയുമാണ് പ്രവാസികളോട് സംവദിക്കാന്‍ എത്തുന്നത്.  ജനകീയ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താനുള്ള  ആശയങ്ങള്‍ അവതരിപ്പിക്കുവാനും  ചോദ്യങ്ങള്‍ ചോദിക്കാനും അവസരം ഉണ്ടാവും.

സൂം മീറ്റിംഗിലൂടെ ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടിയില്‍   AIC സെക്രട്ടറി ശ്രീ. ഹര്‍സെവ് ബെയ്ന്‍സ് , LDF യുകെ & അയര്‍ലണ്ട് മറ്റു നേതാക്കള്‍ തുടങ്ങിയവരും പങ്കെടുക്കും.. നേതാക്കളോട് സംവദിക്കുവാന്‍ എല്ലാ പ്രവാസിസുഹൃത്തുക്കളെയും LDF UK & Ireland ക്യാമ്പയിന്‍ കമ്മിറ്റി   സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.