CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 12 Seconds Ago
Breaking Now

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ജന്മദിനത്തില്‍ യെല്ലമ്മ ദേവിക്ക് സമര്‍പ്പിച്ചത് 25 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത സാരി

കെസിആറിന്റെ 68ാം ജന്മദിനത്തിലായിരുന്നു സ്വര്‍ണസാരി സമര്‍പ്പിച്ചത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ജന്മദിനത്തില്‍ യെല്ലമ്മ ദേവിക്ക് സമര്‍പ്പിച്ചത് 25 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത സാരി. കെസിആറിന്റെ 68ാം ജന്മദിനത്തിലായിരുന്നു സ്വര്‍ണസാരി സമര്‍പ്പിച്ചത്.

ഇതിന് പുറമെ, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തെലങ്കാനയിലുടനീളം വന്‍ ആഘോഷ പരിപാടികളാണ് നടക്കുന്നത്. കെസിആറിന്റെ മകളും ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ മെമ്പറുമായ കവിതയും മന്ത്രിയായ തളസനി ശ്രീനിവാസ് യാദവും ചേര്‍ന്നാണ് സ്വര്‍ണ്ണ സാരി സമര്‍പ്പിച്ചത്.

കെസിആറിന്റെ ജീവിതം കോര്‍ത്തിണക്കിയുള്ള 3ഡി ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. പിറന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരു കോടി മരങ്ങളാണ് നടുന്നത്. തെലങ്കാനയിലെ ഗോദാവരി ജില്ലയിലെ ഒരു നഴ്‌സറിയില്‍ ചെടികളും പൂക്കളും കൊണ്ട് കെസിആറിന്റെ ചിത്രവും ഒരുക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.