CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Seconds Ago
Breaking Now

മുഖത്ത് നാല് അടിയും ഒരു ലക്ഷം രൂപ പിഴയും ; കൗമാരക്കാരന്‍ ബന്ധുവായ എട്ടുവയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ വിചിത്ര ശിക്ഷ വിധിച്ച് ഗ്രാമ പഞ്ചായത്ത് ; പൊലീസിനെ സമീപിക്കാന്‍ വിലക്കും

പ്രാദേശിക പഞ്ചായത്താണ് കേസ് തീര്‍പ്പാക്കിയത്.

കൗമാരക്കാരന്‍ ബന്ധുവായ എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വിചിത്രമായ ശിക്ഷ വിധിച്ച് കേസ് ഒത്തുതീര്‍പ്പാക്കി ഒരു ഗ്രാമ പഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം. ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ യുവാവിന് മുഖത്ത് നാലടിയും ഒരു ലക്ഷം രൂപ പിഴയുമാണ് പഞ്ചായത്ത് വിധിച്ചത്. ഇത്രയും ശിക്ഷ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പരാതിയുമായി പൊലീസിനെ സമീപിക്കുന്നതിനെ വിലക്കുകയും ചെയ്തു.

16 കാരനായ പ്രതി ബിജ്‌നോറിലെ നെഹ്തൂര്‍ പ്രദേശത്ത് തന്റെ ബന്ധുവായ 8 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. എന്നാല്‍ സംഭവം അറിഞ്ഞ പ്രാദേശിക പഞ്ചായത്ത് ആണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കുന്നതിനെ തടയുകയായിരുന്നു. പകരം പ്രാദേശിക പഞ്ചായത്താണ് കേസ് തീര്‍പ്പാക്കിയത്.

ഞായറാഴ്ച വൈകുന്നേരത്തോടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ എട്ടു വയസുള്ള ആണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിലെ പ്രതിയും അയാളെ സംരക്ഷിക്കുന്നവരും ഇരയുടെ അയല്‍വാസികളും ബന്ധുക്കളുമാണ്.

കുറ്റാരോപിതനായ ആണ്‍കുട്ടിയെ ആളൊഴിഞ്ഞ വയലിലേക്ക് വിളിച്ചുകൊണ്ടു പോയാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. വഴിയാത്രക്കാരില്‍ ചിലര്‍ കുട്ടിയുടെ നിലവിളി കേട്ട് ഒടിയെത്തുകയും രക്ഷപെടുത്തുകയുമായിരുന്നു. ജനനേന്ദ്രിയത്തിന് ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബിജ്‌നൂരിലെ നൂര്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഭവത്തില്‍ നാട്ടുകാര്‍ പരാതിയുമായി എത്തിയതോടെയാണ് പ്രാദേശിക പഞ്ചായത്ത് ഇടപെടുന്നത്. ഇതിനിടെ ആണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ വിലക്കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കൌമാരക്കാരന്റെ മുഖത്ത് നാലു തവണ അടിക്കാനും പിഴയായി ഒരു ലക്ഷം രൂപ നല്‍കാനുമാണ് പഞ്ചായത്ത് വിധിച്ചത്. പിഴ തുക പഞ്ചായത്തിനെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.