CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 53 Minutes 27 Seconds Ago
Breaking Now

പുതിയ കൊവിഡ് 'ഡബിള്‍ റോള്‍' വേരിയന്റ് കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഫിന്‍ലാന്‍ഡില്‍ കണ്ടെത്തിയ വേരിയന്റിന് സൗത്ത് ആഫ്രിക്കന്‍ വേര്‍ഷന്റെ വകഭേദം; വാക്‌സിനുകളുടെ ഫലം കുറയുന്നതായി സ്ഥിരീകരണം

കെന്റ്, സൗത്ത് ആഫ്രിക്കന്‍ സ്‌ട്രെയിനുകളുടേതിന് സമാനമായ രൂപമാറ്റമാണ് പുതിയ വൈറസിലും ഉള്ളതെന്ന് ഫിന്നിഷ് ഗവേഷകര്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊറോണാവൈറസ് വേരിയന്റുകള്‍ ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നതാണ്. വൈറസിനെ പ്രതിരോധിക്കാന്‍ പുറത്തിറക്കിയ വാക്‌സിനുകളുടെ ഫലം കുറയ്ക്കുന്നുവെന്നതാണ് ഈ ആശങ്കയ്ക്ക് പ്രധാന കാരണം. കെന്റിലും, സൗത്ത് ആഫ്രിക്കയിലും, ബ്രസീലിലും വന്ന രൂപമാറ്റം വന്ന വൈറസ് ആശങ്ക വളര്‍ത്തുന്നതിനിടയിലാണ് ഫിന്നിഷ് ശാസ്ത്രജ്ഞര്‍ പുതിയ വേരിയന്റ് കണ്ടെത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. 

തലവേദനയായ വേരിന്റുകള്‍ക്ക് സമാനമായ രൂപമാറ്റം വന്ന വൈറസിനെയാണ് ഫിന്‍ലാന്‍ഡില്‍ കണ്ടെത്തിയിരിക്കുന്നത്. എഫ്ഇന്‍-796എച്ച് എന്ന് താല്‍ക്കാലികമായി പേരിട്ട വൈറസ് ബാധിച്ച ഒരു കേസ് മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വൈറസ് എത്രത്തോളം വ്യാപിച്ചുവെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് യാതൊരു ഉറപ്പുമില്ല. 

ഫിന്‍ലാന്‍ഡില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വളരെ കുറവാണ്. അതുകൊണ്ട് തന്നെ വേരിയന്റ് ഇവിടെ രൂപപ്പെട്ടതാകാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. മഹാമാരി ആരംഭിച്ചത് മുതല്‍ 51,000 കേസുകളും, 700 മരണങ്ങളും മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 

കെന്റ്, സൗത്ത് ആഫ്രിക്കന്‍ സ്‌ട്രെയിനുകളുടേതിന് സമാനമായ രൂപമാറ്റമാണ് പുതിയ വൈറസിലും ഉള്ളതെന്ന് ഫിന്നിഷ് ഗവേഷകര്‍ പറയുന്നു. എന്നിരുന്നാലും വൈറസ് പുതിയ വേരിയന്റ് തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം പുതിയ വേരിയന്റ് കണ്ടെത്തിയതിന്റെ പേരില്‍ ആശങ്ക വേണ്ടെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.