CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 33 Seconds Ago
Breaking Now

ചാള്‍സ് രാജകുമാരന് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ബാധകമല്ലേ? 200 മൈല്‍ അകലെയുള്ള ആശുപത്രിയില്‍ ഫിലിപ്പ് രാജകുമാരനെ സന്ദര്‍ശിക്കാന്‍ എത്തിയ ചാള്‍സിന് നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം; നാട്ടുകാര്‍ എങ്ങാനുമായിരുന്നെങ്കില്‍ പണിപാളിയേനെ!

ഫിലിപ്പിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ആദ്യ രാജകുടുംബാംഗമാണ് ചാള്‍സ്

200 മൈല്‍ സഞ്ചരിച്ച് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പിതാവിനെ സന്ദര്‍ശിച്ച ചാള്‍സ് രാജകുമാരന് നേരെ രൂക്ഷ വിമര്‍ശനം. ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് ആശുപത്രി സന്ദര്‍ശനം നടത്തിയതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ രാജകുമാരന് നേരെ തിരിഞ്ഞത്. എന്നാല്‍ മകന്‍ പിതാവിനോട് കാണിച്ച മനുഷ്യത്വപരമായ സമീപനമാണ് ഇതെന്ന് വാദിച്ചാണ് രാജഭക്തര്‍ ഇതിനെ പ്രതിരോധിക്കുന്നത്. 

കഴിഞ്ഞ ആഴ്ചയാണ് 99-കാരനായ ഫിലിപ്പ് രാജകുമാരനെ ജാഗ്രതാ നടപടികളുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് മേരിലെബോണിലെ കിംഗ് എഡ്വാര്‍ഡ് 7 ആശുപത്രിയുടെ പിന്‍ഭാഗം വഴിയാണ് വെയില്‍സ് രാജകുമാരന്‍ എത്തിയത്. ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ നടത്തിയ ഈ സന്ദര്‍ശനത്തിന്റെ പേരിലാണ് രൂക്ഷമായ വിമര്‍ശനം ഉയരുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് കൊവിഡ് ബന്ധമില്ലാതെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രിയപ്പെട്ടവരെ കാണാന്‍ അനുവാദമില്ലാത്തപ്പോള്‍ ചാള്‍സ് രാജകുമാരന് മാത്രം ഇതിനുള്ള അനുമതി ലഭിച്ചത് എങ്ങിനെയെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. നാട്ടുകാരെ രൂക്ഷമായി വിമര്‍ശിക്കുന്ന ഗുഡ് മോണിംഗ് ബ്രിട്ടന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ പോലും ചാള്‍സിനെ ന്യായീകരിക്കുന്നതാണ് കണ്ടത്. 

ഫിലിപ്പിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ആദ്യ രാജകുടുംബാംഗമാണ് ചാള്‍സ്. ഗ്ലോസ്റ്റര്‍ഷയറിലെ ഹൈഗ്രോവില്‍ നിന്നാണ് രാജകുമാരന്‍ പിതാവിന് സമീപത്ത് എത്തിയത്. കണ്ണീരണിഞ്ഞ അവസ്ഥയിലാണ് ചാള്‍സ് ഇവിടെ നിന്നും മടങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.