CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 50 Seconds Ago
Breaking Now

ആദ്യ കാലത്ത് തന്നെ മോഹന്‍ലാലിന്റെ നായികയായി വേഷമിട്ടതില്‍ പല നടിമാര്‍ക്കും തന്നോട് അസൂയയായി ; നയന്‍താര

സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാലുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്  പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നാന്‍ കാരണമായെന്ന് നടി നയന്‍താര  . ഇത് തന്നെ ഏറെ വിഷമത്തിലേക്ക് നയിച്ചെന്നും അവര്‍  ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

ഇന്ത്യന്‍ സിനിമാ ലോകം കണ്ടതില്‍ വെച്ച് എറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. മോഹന്‍ലാലുമായി അഭിനയിക്കാന്‍ ആദ്യകാലത്ത് തന്നെ അവസരം ലഭിച്ചത് മഹാഭാഗ്യമായിരുന്നു. വലിയ സന്തോഷമായിരുന്നു എനിക്ക്. പക്ഷേ   പല നടിമാര്‍ക്കും എന്നോട് അസൂയ തോന്നാന്‍ കാരണമായി നടി വ്യക്തമാക്കി.

മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ത്രില്ലര്‍ ചിത്രം നിഴലില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. നിഴലിന് പുറമെ ഫഹദ് ഫാസില്‍ നായകനാവുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പാട്ടിലും ലേഡീ സൂപ്പര്‍സ്റ്റാര്‍ നായികയാവുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.