CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 11 Minutes 17 Seconds Ago
Breaking Now

വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കു-ന്നതിൽ നിന്നും യുകെയിലെ പത്രമാധ്യമങ്ങൾ വിട്ടുനില്ക്കണം - സെൻറ്.ഗ്രിഗോറിയോസ് യാക്കോബായ പള്ളി ന്യൂകാസിൽ

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കും മുൻപ് യുകെയിലെ യാക്കോബായ സഭാവിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിൽ യുകെയിലെ ഒരു ഓണ്‍ലൈൻ പത്രമായ ബ്രിട്ടീഷ്‌മലയാളിയിൽ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം.

ആകമാന സുറിയാനി സഭയുടെ പരമോന്നതമായ പരിശുദ്ധ അന്ത്യോഖ്യാ  സിംഹാസനത്തിൻ കീഴിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അംഗീകാരത്തോടെയും ആശീർവാദത്തോടെയും പരിശുദ്ധയാക്കോബായസഭയുടെ   പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന സഭാ വിശ്വാസികളുടെ  മഹത്തായ കുടുംബസംഗമം ഇക്കഴിഞ്ഞ സെപ്റ്റംബെർ  29 - 30തീയ്യതികളിൽ  മാഞ്ചസ്റ്ററിൽ  വിപുലമായ പരിപാടികളോടെ നടത്തിയ വിവരം യുകെയിലെ  എല്ലാ ഓണ്‍ലൈൻ പത്രങ്ങൾക്കും അറിവുള്ളതും എല്ലാ വാർത്താ മാദ്ധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ ആ വാർത്ത  പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്‌. എന്നാൽ യുകെയിലെ യാക്കോബായ സഭാ വിശ്വാസികളെ അവഹേളിക്കുകയും അവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന വിധത്തിൽ സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നടപടികൾ നേരിട്ട് സഭയിൽനിന്ന്  പുറത്താക്കപ്പെട്ട "ഫാ .എൽദോസ് കാവുങ്ങമ്പിള്ളിലിന്റെ" നേതൃത്വത്തിൽ യാക്കോബായ സഭയുടെ കുടുംബസംഗമം വിജയകരമായി സാമാപിച്ചു എന്ന് ബ്രിട്ടീഷ്‌മലായാളി  പത്രം വാർത്ത പ്രസിദ്ധീകരിച്ചതു തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. "ഫാ . എൽദോസ് കവുങ്ങമ്പിള്ളിൽ" നിലവിൽ യാക്കൊബയസഭയുടെ ഭാഗമല്ലെന്നും യാക്കോബായ സഭയുമായി അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കോ യാതൊരു ബന്ധവുമില്ലെന്നും പരിശുദ്ധ യാക്കോബായ സഭയുടെ യുകെ മേഖലാ കൌണ്‍സിൽ ഔദ്യോഗികമായി എല്ലാ മാധ്യമങ്ങളെയും അറിയിച്ചിട്ടുള്ളതും കഴിഞ്ഞ കാലങ്ങളിൽ ഇത് സംബന്ധിച്ചുനടന്ന വിഷയങ്ങളും വിവാദങ്ങളും വിശദമായി അറിയാവുന്ന ഒരു പത്രം എല്ലാം അറിഞ്ഞു കൊണ്ടു തന്നെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഏതുതരം പത്ര ധർമമാണെന്നു മനസിലാകുന്നില്ല .

കരതലാമലകം പോലെ ലോകം കണ്ടു കൊണ്ടാല്ലാതെ ഒരക്ഷരമെങ്കിലും പറഞ്ഞു പോയാൽ  അതിൻറെ കോട്ടം വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ മിനുക്കാവുന്നതല്ല എന്ന പത്ര പ്രവർത്തനത്തിന്റെ തല തൊട്ടപ്പനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകൾ ആധുനീകപത്ര പ്രവർത്തനത്തിന്  യോജിക്കുന്നതല്ല എന്ന് ചില്ലു മേടയിലിരുന്നു കല്ലെറിയുന്നവന്റെ അഹങ്കാരത്തോടെ പറയാമെങ്കിലും എല്ലാം അറിഞ്ഞു കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ അതിന്റെ വ്യാജസ്ഥിതിയും നിജസ്ഥിതിയും ഉത്തരവാദിത്വപ്പെട്ടവരോട് അന്വേഷിക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കുന്നത്  നന്നായിരിക്കും.

ഈ വാർത്തയുമായി ബന്ധപ്പെട്ട് പ്രസ്തുതപത്രവുമായി ബന്ധപ്പെട്ടപ്പോൾ വളരെ നിഷേധാത്മകവും നിരുത്തരവാദപരവുമായ മറുപടിയാണ് ഉത്തരവാദപ്പെട്ടവരിൽ നിന്ന് ലഭിച്ചത്. ആയതിനാൽ യുകെയിലെ പരിശുദ്ധ യാക്കോബായ സഭയുടെ ഭാഗമായ ന്യൂകാസിൽ സെൻറ്.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവക കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ഇത്തരം വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും യു. കെയിലെ മാന്യ വാർത്താ  മാധ്യമങ്ങൾ സമൂഹ നന്മയെക്കരുതിയെങ്കിലും ദയവായി വിട്ടുനില്ക്കുകയോ മിതത്വം പാലിക്കുകയോ ചെയ്യണമെന്ന് അഭ്യർദ്ധിക്കുകയുംചെയ്യുന്നു. മേലിൽ ഇത്തരത്തിൽ സഭാവിശ്വാസികളെ  അവഹേളിക്കുകയും  ആശയക്കുഴപ്പത്തിലാക്കുകയുംചെയ്യും വിധം വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വാർത്താമാദ്ധ്യമങ്ങളെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുകെയിലെ സഭാനേതൃത്വത്തോട് ആവശ്യപ്പെടണമെന്നും കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.