CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 52 Seconds Ago
Breaking Now

തണുപ്പ് കാലത്ത് ഇന്ധനവില ഉയരും; അത് സ്വാഭാവികമാണ്'; തണുപ്പ് കുറഞ്ഞാല്‍ ഇന്ധന വിലയും കുറയും; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി

ശൈത്യകാലമവസാനത്തോടെ വില കുറയും. ഇതൊരു അന്താരാഷ്ട്ര സംവിധാനമാണ്.

ഇന്ധന വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ പുതിയ സമവാക്യവുമായി കേന്ദ്രമന്ത്രി രംഗത്ത്. ശൈത്യകാലം അവസാനിക്കുമ്പോള്‍ ഇന്ധനവിലയും കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അവകാശപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്നും ഇത് ഉപഭോക്താക്കളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശൈത്യകാലമവസാനത്തോടെ വില കുറയും. ഇതൊരു അന്താരാഷ്ട്ര സംവിധാനമാണ്. ഡിമാന്റ് കൂടിയതാണ് പെട്രോള്‍ വിലവര്‍ധനയ്ക്ക് കാരണം. ശൈത്യകാലത്ത് ഇത് സംഭവിക്കുന്നത് സാധാരണമാണ്. അതിനാല്‍ ശൈത്യകാലമവസാനിക്കുന്നതോടെ ഇന്ധനവില കുറയും. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ അവകാശവാദം.

രാജ്യത്ത് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പപ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍മീഡി രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രിക്ക് എതിരെ വിമര്‍ശന ട്രോളുകളും പ്രത്യക്കപ്പെട്ടുകഴിഞ്ഞു.

നേരത്തെ, ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂര്‍ പ്രതിഷേധിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.