CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 31 Seconds Ago
Breaking Now

ട്രംപിന് ഇനിയും മതിയായില്ല! വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപനം; 'തട്ടിപ്പ്' തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് നട്ടെല്ലുണ്ടായില്ല; മൂന്നാം തവണയും താന്‍ വിജയിച്ചേക്കുമെന്ന് പ്രവചനം; ഡൊണാള്‍ഡ് ട്രംപ് ലക്ഷമിടുന്നത് 2024?

തിരിച്ചുവരാനുള്ള തന്ത്രങ്ങള്‍ ട്രംപ് മെനയുമ്പോള്‍ പ്രസിഡന്റ് ബൈഡന് ശ്രദ്ധിക്കാന്‍ മറ്റ് പണികളുണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവിന്റെ വിശദീകരണം

ഡൊണാള്‍ഡ് ട്രംപിനെ വ്യക്തമായ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച് ഡെമോക്രാറ്റ് ജോ ബൈഡന്‍ പ്രസിഡന്റായി അധികാരത്തില്‍ വന്നത് അമേരിക്കയിലെ സമാധാന പ്രേമികളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്. എന്നാല്‍ ഈ ആശ്വാസത്തിന് ആയുസ്സില്ലെന്ന് വ്യക്തമാക്കി കൊണ്ട് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തോറ്റതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ എത്തിയ ട്രംപ് ഫ്‌ളോറിഡ, ഒര്‍ലാന്‍ഡോയില്‍ സിപിഎസി യോഗവേദിയിലാണ് എത്തിയത്. 

വൈറ്റ് ഹൗസിലേക്ക് കിടിലന്‍ തിരിച്ചുവരവ് നടത്തുമെന്നും, തട്ടിപ്പ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സുപ്രീംകോടതിക്ക് ധൈര്യമുണ്ടായില്ലെന്നും ആരോപിച്ച ട്രംപ് പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിക്കാനും മറന്നില്ല. 'ആധുനിക ചരിത്രത്തില്‍ ഒരു പ്രസിഡന്റിന്റെ ദുരന്തസമാനമായ ആദ്യ മാസമാണ്', ബൈഡന്റേതെന്നാണ് ട്രംപിന്റെ പരിഹാസം. താന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് പരിപാടിക്ക് എത്തിയ ജനക്കൂട്ടത്തോട് ട്രംപ് വ്യക്തമാക്കി. ഇത് കൂടുതല്‍ ഭിന്നിപ്പ് സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 2024ലേക്ക് വൈറ്റ് ഹൗസിലേക്ക് ഒരു പോരാട്ടത്തിന് കൂടി തയ്യാറാണെന്നും ട്രംപ് സൂചന നല്‍കി. 

തനിക്കൊപ്പം നില്‍ക്കാന്‍ തയ്യാറാത്ത റിപബ്ലിക്കന്‍മാര്‍ക്ക് പണികൊടുക്കാന്‍ ട്രംപ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 90 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ വോട്ടിംഗ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ മുന്‍ പ്രസിഡന്റ് മറന്നില്ല. ഫലങ്ങള്‍ തനിക്ക് അനുകൂലമായി അട്ടിമറിക്കാന്‍ തയ്യാറാകാത്തതില്‍ സുപ്രീംകോടതി നാണിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. 

'നിങ്ങളുടെ സഹായത്തോടെ ഹൗസ് നമുക്ക് തിരിച്ച് പിടിക്കാം, സെനറ്റും വിജയിക്കാം, ഇതിന് ശേഷം വൈറ്റ് ഹൗസില്‍ ഒരു റിപബ്ലിക്കന്‍ പ്രസിഡന്റ് ആഘോഷപൂര്‍വ്വം തിരിച്ചെത്തും. അത് ആരായിരിക്കുമെന്ന് ഞാന്‍ അതിശയിക്കുന്നു', തന്റെ പേര് ജനക്കൂട്ടം വിളിച്ചുപറയാനായി ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു. തിരിച്ചുവരാനുള്ള തന്ത്രങ്ങള്‍ ട്രംപ് മെനയുമ്പോള്‍ പ്രസിഡന്റ് ബൈഡന് ശ്രദ്ധിക്കാന്‍ മറ്റ് പണികളുണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവിന്റെ വിശദീകരണം. വൈറസിനെ തോല്‍പ്പിക്കണം, സ്‌കൂള്‍ തുറക്കണം, അമേരിക്കക്കാരെ തിരികെ ജോലിക്കെത്തിക്കണം, മൈക്കിള്‍ ഗ്വിന്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.