ലണ്ടനില്‍ ഒരു ഗുരുവായൂരപ്പക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശിവരാത്രി നൃത്തോത്സവം മാര്ച് 11 ന് വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളൂന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് ഈ വര്‍ഷത്തെ നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
പ്രമുഖ നര്‍ത്തകിയും അനുഗ്രഹീത കലാകാരിയുമായ ശ്രീമതി ആശാ ഉണ്ണിത്താനാണ് മുന്‍ വര്‍ഷങ്ങളിലേതുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
ആശാ ഉണ്ണിത്താനോടൊപ്പം, ഭാരതത്തിന്റെ ദേശീയ നൃത്തരൂപങ്ങളില്‍ ഒന്നായ ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയ ശ്രീ വിനോദ് നായര്‍ ശ്രീമതി ആരതി ജഗന്നാഥന്, പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ ഓ എന്‍ വി കുറുപ്പിന്റെ ചെറുമകളും, നര്‍ത്തകിയും നൃത്തസംവിധായകയുമായ ശ്രീമതി അമൃത ജയകൃഷ്ണന്, ഈസ്റ്റ്ബോര്‍ണിലെ ദക്ഷിണ യുകെ ഡാന്‍സ് കമ്പനിയിലെ അനുഗ്രഹീത കലാകാരി ശ്രീമതി ദീപു, ക്ളാസിക്കല്‍ നൃത്തരൂപങ്ങളിലേതുപോലെതന്നെ സമകാലീക നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയ ശ്രീമതി അപ്സര തുടങ്ങി യുകെയിലും ഇന്ത്യയിലും അറിയപ്പെടുന്ന നര്‍ത്തകരാണ് ഈ വര്‍ഷത്തെ ശിവരാത്രി നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നത്.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ശിവരാത്രി നൃത്തോത്സവത്തിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
Working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.
Kindly visit LHA's Facebook page to watch the broadcast https://www.facebook.com/londonhinduaikyavedi.org/