CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 47 Seconds Ago
Breaking Now

ഏതാനും മാസങ്ങള്‍ക്കകം ബ്രിട്ടന്‍ പുതിയ ലോകമാകും! വാക്‌സിന് നന്ദി; ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന 80ന് മുകളില്‍ പ്രായമുള്ള രോഗികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം; ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഒരൊറ്റ ഡോസ് 70 വയസ്സിന് മുകളിലുള്ളവര്‍ ഗുരുതര രോഗബാധിതരാകുന്നത് 80% കുറയ്ക്കുന്നുവെന്ന ഡാറ്റ പങ്കുവെച്ച് ഹെല്‍ത്ത് സെക്രട്ടറി

നിലവില്‍ 20 മില്ല്യണിലേറെ ജനങ്ങള്‍ക്കാണ് ബ്രിട്ടനില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ ലഭിച്ചത്

ഇംഗ്ലണ്ടില്‍ പ്രതിദിനം ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലേക്ക് എത്തുന്ന 80ന് മുകളില്‍ പ്രായമുള്ള രോഗികളുടെ എണ്ണം 10-ല്‍ താഴെയായി കുറഞ്ഞതായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. ബ്രിട്ടന്റെ വാക്‌സിന്‍ പ്രോഗ്രാമിനാണ് ഇതിന് നന്ദി പറയേണ്ടതെന്നും ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരു ഡോസ് ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക അല്ലെങ്കില്‍ ഫിസര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന പ്രായമായവര്‍ ഗുരുതര രോഗബാധിതരാകുന്നത് നാടകീയമായി കുറയുന്നുവെന്ന ഡാറ്റയും അദ്ദേഹം പുറത്തുവിട്ടു. 

ആദ്യത്തെ ഡോസ് സ്വീകരിച്ച് നാലാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റല്‍ അഡ്മിഷന്‍ തടയാന്‍ 80 ശതമാനം ഫലം ചെയ്യുന്നതായാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പഠനം വ്യക്തമാക്കുന്നത്. വാക്‌സിന്‍ പദ്ധതിയുടെ സഹായത്തോടെ ഇംഗ്ലണ്ട് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു ലോകമായി മാറുമെന്ന പ്രതീക്ഷയാണ് ഈ ഫലങ്ങള്‍ പങ്കുവെയ്ക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ജോന്നാഥന്‍ വാന്‍ ടാം പറഞ്ഞു. ഇംഗ്ലണ്ടിലെ 70ന് മുകളില്‍ പ്രായമുള്ള 7.5 മില്ല്യണ്‍ ആളുകളെ ഉള്‍ക്കൊള്ളിച്ചതാണ് പഠനം. 

രണ്ട് വാക്‌സിന്റെയും ഒരു ഡോസ് ലഭിച്ചാല്‍ മൂന്നാഴ്ചയ്ക്ക് ശേഷം 70-കാര്‍ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത് പോലും കുറയുന്നതായും പഠനം കൂട്ടിച്ചേര്‍ത്തു. ഇന്‍ഫെക്ഷന്‍ റേറ്റിനേക്കാള്‍ വേഗത്തിലാണ് ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ കുറയുന്നതെന്ന് ഹാന്‍കോക് വ്യക്തമാക്കി. വാക്‌സിനുകള്‍ ആദ്യം തന്നെ ലഭിച്ച വിഭാഗങ്ങളിലാണ് ഇത്. ഈ ഡാറ്റകള്‍ പുറത്തുവന്നതോടെ ജൂണ്‍ 21നകം ലോക്ക്ഡൗണില്‍ നിന്നും സമ്പൂര്‍ണ്ണമായി രക്ഷപ്പെടാനുള്ള രാജ്യത്തിന്റെ സാധ്യത ഉയരുകയാണ്. വാക്‌സിനേഷന്‍ പദ്ധതി വിജയിക്കുകയും, എന്‍എച്ച്എസിന് മേലുള്ള സമ്മര്‍ദം ഒഴിവാകുകയും ചെയ്താല്‍ ലോക്ക്ഡൗണ്‍ നീക്കുമെന്നാണ് നം.10 വാഗ്ദാനം. 

നിലവില്‍ 20 മില്ല്യണിലേറെ ജനങ്ങള്‍ക്കാണ് ബ്രിട്ടനില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ ലഭിച്ചത്. 8 ലക്ഷം പേര്‍ക്ക് രണ്ട് ഇഞ്ചക്ഷനും ലഭിച്ചുകഴിഞ്ഞു. 5455 പുതിയ ഇന്‍ഫെക്ഷനും, 104 മരണങ്ങളുമാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഒടുവിലായി സ്ഥിരീകരിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.