CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 54 Seconds Ago
Breaking Now

യുകെയിലെ ജീവിതം സമ്മാനിച്ചത് മാനസിക പ്രശ്‌നങ്ങള്‍! മെഗാന്‍ മാര്‍ക്കിള്‍ മനസ്സ് തുറക്കുമ്പോള്‍ രാജകുടുംബത്തിന് ചങ്കിടിപ്പ് വെറുതെയല്ല; ബ്രിട്ടനില്‍ തുടരുന്ന വംശീയത സംബന്ധിച്ചും മെഗാന്‍ തുറന്നടിക്കും; 1 മില്ല്യണ്‍ പൗണ്ട് നല്‍കി ഹാരി, മെഗാന്‍ ദമ്പതികളുടെ മനസ്സിലുള്ളത് വെളിച്ചം കാണിക്കുന്ന ഐടിവി ന്യൂസ് ഒപ്രാ ചാറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഫിലിപ്പ് രാജകുമാരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ഇത് സംപ്രേക്ഷണം ചെയ്ത് പ്രശ്‌നങ്ങള്‍ വഷളാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്

ഒപ്രാ വിന്‍ഫ്രേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെഗാന്‍ മാര്‍ക്കിളും, ഹാരി രാജകുമാരനും എന്തെല്ലാം തുറന്നടിക്കും? ഈ ചോദ്യമാണ് ഇപ്പോള്‍ ബ്രിട്ടനിലെ രാജകുടുംബത്തിലും, രാജഭക്തര്‍ക്കിടയിലും പ്രചരിക്കുന്നത്. ബ്രിട്ടനിലെ വംശീയ പ്രശ്‌നങ്ങളെ കുറിച്ച് ഈ ദമ്പതികള്‍ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍. 

യുകെയില്‍ താമസിക്കുമ്പോള്‍ തന്റെ ആത്മാഭിമാനം നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് സസെക്‌സ് ഡച്ചസ് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ലണ്ടനില്‍ താമസിച്ചിരുന്നപ്പോള്‍ തന്റെ മാനസിക ആരോഗ്യത്തെ ഏറെ ബാധിച്ചിരുന്നതായും ഹാരി വ്യക്തമാക്കും. ഇതോടെയാണ് ഫ്രണ്ട്‌ലൈന്‍ റോയല്‍ പദവികള്‍ ഉപേക്ഷിച്ച് യുഎസിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതമായതെന്നും രാജകുമാരന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുമെന്നാണ് വിവരം. 

ആഫ്രിക്കന്‍-അമേരിക്കനായ ഡോറിയ അമ്മയും, വെള്ളക്കാരനായ തോമസ് പിതാവുമായ മെഗാന്‍ രാജകുടുംബത്തിലേക്ക് വന്നുകയറിയ ആദ്യത്തെ മിക്‌സഡ് വംശജയായ അംഗമാണ്. 2018 മെയിലാണ് ഹാരി, മെഗാന്‍ വിവാഹം നടന്നത്. യുഎസില്‍ ഞായറാഴ്ച സിബിഎസ് സംപ്രേക്ഷണം ചെയ്യുന്ന ഒപ്രാ ചാറ്റില്‍ ഈ വിഷയങ്ങള്‍ സംസാരിക്കുമെന്ന് ഐടിവിയുടെ റോയല്‍ എഡിറ്റര്‍ ക്രിസ് ഷിപ്പ് വെളിപ്പെടുത്തി. യുകെയില്‍ തിങ്കളാഴ്ച രാത്രി 8നാണ് ഐടിവി1 പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. 

'മാനസിക ആരോഗ്യവും, യുകെയിലെ താമസ കാലത്ത് മാനസിക ആരോഗ്യത്തിന് ഏറ്റ തിരിച്ചടികളും ഇവര്‍ സംസാരിക്കും. കൂടാതെ മാധ്യമ കടന്നുകയറ്റവും, ബ്രിട്ടനിലെ വംശീയതയും സംസാരവിഷയമാകും', ഷിപ്പ് വെളിപ്പെടുത്തി. രാജകുടുംബത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് അഭിമുഖത്തിന്റെ ട്രെയിലറില്‍ മെഗാന്‍ പറയുന്നുണ്ട്. 1 മില്ല്യണ്‍ പൗണ്ട് ചെലവിട്ടാണ് ഒപ്രാ വിന്‍ഫ്രെ നടത്തിയ അഭിമുഖം ഐടിവി വാങ്ങിയിട്ടുള്ളതെന്നാണ് വിവരം. ഫിലിപ്പ് രാജകുമാരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ഇത് സംപ്രേക്ഷണം ചെയ്ത് പ്രശ്‌നങ്ങള്‍ വഷളാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.