CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 17 Seconds Ago
Breaking Now

മഹാമാരിക്കാലത്ത് ചെലവഴിച്ച പണം തിരിച്ചുപിടിച്ചേ മതിയാകൂ; കാണിക്കുന്നത് വിശ്വസ്തത; ടാക്‌സ് വര്‍ദ്ധനവ് ഇഷ്ടമല്ലെങ്കിലും യുകെയുടെ 2.8 ട്രില്ല്യണ്‍ കടബാധ്യത കാണാതെ പോകരുത്; 1960കള്‍ക്ക് ശേഷമുള്ള ആദ്യത്തെ ഉയര്‍ന്ന ടാക്‌സ് ഭാരത്തെ ന്യായീകരിച്ച് സുനാക്

നൂറ് വര്‍ഷത്തിനിടെ നേരിടാത്ത പ്രതിസന്ധിയാണ് മഹാമാരി സൃഷ്ടിച്ചിട്ടുള്ളതെന്ന് ചാന്‍സലര്‍

ടാക്‌സ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് തനിക്കും ഇഷ്ടമല്ലെങ്കിലും കൊവിഡ് വരുത്തിവെച്ച വറുതികള്‍ മറികടക്കാന്‍ ഇതിന് നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് ഋഷി സുനാക്. അര നൂറ്റാണ്ടിന് ഇടയില്‍ ആദ്യമായി നികുതി ഭാരം ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിച്ച ബജറ്റിനെ ന്യായീകരിക്കാനും ചാന്‍സലര്‍ ശ്രമിച്ചു. 

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കണക്കുകല്‍ പ്രകാരം സമ്പദ് വ്യവസ്ഥ കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് മടങ്ങാന്‍ 2022 മധ്യം വരെ കാത്തിരിക്കണം. മുന്‍പ് കരുതിയതിലും ആറ് മാസം പിന്നിലേക്ക് ഈ തീയതി നീങ്ങി. ഈ വര്‍ഷം ഇക്കോണമി 4 ശതമാനം വളര്‍ച്ച നേടുമെന്നും ഒബിആര്‍ പ്രവചിക്കുന്നു. മുന്‍പ് പ്രതീക്ഷ അത്രയും മോശമായി തൊഴില്‍ സാഹചര്യം മാറില്ലെന്നാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്. 2020 ജൂലൈയില്‍ 11.9 ശതമാനമെന്ന് പ്രതീക്ഷിച്ച നിരക്ക് 6.5 ശതമാനത്തില്‍ ഒതുങ്ങും. 

80 ശതമാനം ശമ്പള നിരക്കില്‍ സെപ്റ്റംബര്‍ വരെ നിലവിലെ ഫര്‍ലോംഗ് സ്‌കീം ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍ തയ്യാറായി. ജൂലൈയില്‍ 10 ശതമാനവും, ആഗസ്റ്റിലും, സെപ്റ്റംബറിലും 20 ശതമാനവും നല്‍കാനാണ് എംപ്ലോയറോട് ആവശ്യപ്പെടുക. എംപ്ലോയര്‍ക്ക് നല്‍കുന്ന അപ്രന്റീസ് ഗ്രാന്റ് 3000 പൗണ്ടായി ഉയര്‍ത്തി. ബിസിനസ്സ് റേറ്റ് ഹോളിഡേ 2021-22 സാമ്പത്തിക വര്‍ഷം മുഴുവന്‍ ദീര്‍ഘിപ്പിക്കാനും ചാന്‍സലര്‍ തയ്യാറായില്ല. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള 5% വാറ്റ് നിരക്ക് സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 

സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചതാണ് മറ്റൊരു സുപ്രധാന നീക്കം. 407 ബില്ല്യണ്‍ പൗണ്ടാണ് യുകെയുടെ പബ്ലിക് സ്‌പെന്‍ഡിംഗ്. ഇതില്‍ 355 ബില്ല്യണ്‍ കടമെടുത്തതാണ്. ഇതിനിടയിലും ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവുകളില്ല. അടുത്ത വര്‍ഷം ടാക്‌സ് ഫ്രീ ഇന്‍കം പരിധി 12,750 പൗണ്ടിലേക്ക് ഉയര്‍ത്തും. ഇതിന് ശേഷം 2026 വരെ ഈ പരിധി മരവിപ്പിക്കും. 

ഉയര്‍ന്ന പരിധി 50,270 പൗണ്ടിലേക്കാണ് അടുത്ത വര്‍ഷം ഉയര്‍ത്തുന്നത്. ഇതും 2026 വരെ മരവിപ്പിക്കും, കോര്‍പ്പറേഷന്‍ ടാക്‌സ് 25 ശതമാനത്തിലേക്ക് 2023 മുതല്‍ ഉയരും. ആല്‍ക്കഹോള്‍ ഡ്യൂട്ടിയും, ഫ്യുവല്‍ ഡ്യൂട്ടിയും മരവിപ്പിച്ചത് തുടരും. നൂറ് വര്‍ഷത്തിനിടെ നേരിടാത്ത പ്രതിസന്ധിയാണ് മഹാമാരി സൃഷ്ടിച്ചിട്ടുള്ളതെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചു. വിശ്വസ്തത ഉള്ളത് കൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പരിഹരിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഋഷി സുനാക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.