CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 46 Seconds Ago
Breaking Now

ചരിത്ര നിമിഷം ; ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് ഇറാഖില്‍

നാളെ ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കും.

ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ഇറാഖിലെത്തും. ഇതാദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഇന്ന് ബഗ്ദാദിലെത്തുന്ന മാര്‍പാപ്പ പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും കൂടിക്കാഴ്ച നടത്തും.

എന്നാല്‍ നാളെ നജഫിലെത്തി ഗ്രാന്‍ഡ് ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ നസിറിയയില്‍ സര്‍വമതസമ്മേളനത്തിലും പങ്കെടുക്കും. നാളെ ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കും. മൊസൂളും സന്ദര്‍ശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികള്‍ക്കിടയില്‍ ഇറാഖില്‍ 1450 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം മാര്‍പാപ്പ തിങ്കളാഴ്ച മടങ്ങും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.