CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 25 Minutes 49 Seconds Ago
Breaking Now

സംഗീത മത്സര റിയാലിറ്റി ഷോ രംഗത്ത് പുത്തന്‍ ചുവടു വെപ്പുമായി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ : മെഗാഓണ്‍ലൈന്‍ ലൈവ് റിയാലിറ്റി ഷോ. 'സൂപ്പര്‍ സിംഗര്‍ ഇന്റര്‍നാഷണല്‍'.

We Shall Overcome എന്ന പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ നിരവധി കലാസാംസ്‌കാരിക പരിപാടികളിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍അവതരിപ്പിക്കുന്ന വേറിട്ടൊരു സംഗീത മത്സര മാമാങ്കം . 

പതിനെട്ടു വയസ്സില്‍ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറു മലയാള ഗായകരെ കണ്ടെത്തുന്നതിനുവേണ്ടി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലൈവ് റിയാലിറ്റി ഷോ യാണ് ' സൂപ്പര്‍സിംഗര്‍ ഇന്റര്‍നാഷണല്‍'

സൂപ്പര്‍ സിംഗര്‍ ഇന്റര്‍നാഷണല്‍ നിബന്ധനകള്‍ 

മത്സരാത്ഥികള്‍ 18  വയസ്സില്‍ താഴെയുള്ളവര്‍ ആയിരിക്കണം 

ലോകത്തിന്റെ ഏതു കോണില്‍ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ ആയി ഈ മത്സരത്തില്‍ പങ്കെടുക്കാം.

മുഖ്യമായും മലയാളഗാനങ്ങള്‍ ആലപിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കണം മത്സരാര്‍ത്ഥികള്‍, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങളും മത്സരത്തിന്റെ വിവിധ റൗണ്ടുകളില്‍ ഉണ്ടായിരിക്കും.

മത്സരങ്ങള്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്, യൂട്യൂബ്,  ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയുംകലാഭവന്‍ ലണ്ടന്‍ വെബ് സൈറ്റിലൂടെയും ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

മലയാള ചലച്ചിത്ര ഗാന രംഗത്തെ സംഗീത സംവിധായകരും ഗായകരും, സെലിബ്രിറ്റി ജഡ്ജസ്സും ഉള്‍പ്പെടുന്നവിധികര്‍ത്താക്കള്‍ ആയിരിക്കും മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തുന്നത്.

വിവിധ റൗണ്ടുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ആവിശ്യമായ പരിശീലനവുംപ്രഗല്‍ഭരായ സംഗീതജ്ഞര്‍ നല്‍കുന്നതായിരിക്കും 

അവസാന റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്ന നൂറ് ഗായകരെ മലയാള സംഗീത ലോകത്തിനു പരിചയപ്പെടുത്തും. അവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും.

അവസാന റൗണ്ടിലെ നൂറു ഗായകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഗായകര്‍ക്ക് സ്‌പെഷ്യല്‍ ടൈറ്റില്‍അവാര്‍ഡുകളും സമ്മാനങ്ങളും.

ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്നാം സ്ഥാനം നേടുന്ന ഗായകന്‍ / ഗായികയ്ക്ക് അഞ്ചു ലക്ഷം രൂപ (അയ്യായിരം പൗണ്ട്) ക്യാഷ് അവാര്‍ഡും മറ്റു സ്‌പോണ്‍സര്‍ സമ്മാനങ്ങളും 

രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും(മൂവായിരം പൗണ്ട്) മറ്റു സമ്മാനങ്ങളും 

മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ഒരു ലക്ഷം (ആയിരം പൗണ്ട്) ക്യാഷ് അവാര്‍ഡും മറ്റു സമ്മാനങ്ങളും 

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം കലാഭവന്‍ ലണ്ടന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍. 

വളര്‍ന്നു വരുന്ന കഴിവുറ്റ നാളെയുടെ ഗായകരെ വിവിധ മലയാള സംഗീത മേഖലകളിലേക്കും, ചലച്ചിത്ര ഗാനരംഗത്തേക്കും മറ്റു ടെലിവിഷന്‍ സംഗീത പരിപാടികളിലേക്കും കൈപിടിച്ചു ഉയര്‍ത്തുന്നതിനും മലയാള സംഗീതലോകത്തിനു പരിചയപ്പെടുത്തുന്നതിനും ഉതകുന്ന രീതിയിലാണ് ഈ ഓണ്‍ലൈന്‍ ലൈവ് സംഗീത മത്സരറിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നത്.

മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ ഒഡിഷനും മാര്‍ച്ച് അവസാന വാരം ആരംഭിക്കുന്നതുംലൈവ് മത്സരങ്ങള്‍ ഏപ്രില്‍ മാസത്തിലും ആരംഭിക്കുന്ന രീതിയിലാണ് ഈ മെഗാ സംഗീത റിയാലിറ്റി ഷോക്രമീകരിച്ചിരിക്കുന്നത് 

'സൂപ്പര്‍  സിംഗര്‍ ഇന്റര്‍നാഷണല്‍' മലയാളം  റിയാലിറ്റി ഷോ സംഗീത മത്സരത്തിന്റെ ഓര്‍ഗനൈസിംഗില്‍ഭാഗമാകാന്‍ വിവിധ മലയാളി അസ്സോസിയേഷനുകള്‍ക്കും , സംഗീത ബാന്‍ഡ് കള്‍ക്കും, ഗായകര്‍ക്കും സംഗീതഅദ്ധ്യാപകര്‍ക്കും, വ്യക്തികള്‍ക്കും അവസരം. യുകെയില്‍ മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍, അമേരിക്ക, ക്യാനഡ, ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യയിലെ വിവിധ സിറ്റികള്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യതുടങ്ങി മലയാളി സ്പര്‍ശം ഉള്ള സ്ഥലങ്ങളില്‍ എല്ലാം ഓര്‍ഗനൈസേഴ്‌സിനെ ക്ഷണിക്കുന്നു, താല്പര്യം ഉള്ളവര്‍ദയവായി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും kalabhavanlondon@gmail.comല്‍ ബന്ധപ്പെടുക 

 




കൂടുതല്‍വാര്‍ത്തകള്‍.