CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 52 Seconds Ago
Breaking Now

സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സിന് ഇന്ന് തിരിതെളിയും

നമ്മുടെ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു തിരശ്ശീല ഉയര്‍ന്നിരിക്കുകയാണല്ലോ നാട്ടിലെ ഒരോ ചലനങ്ങളും വളരെ ശ്രദ്ധയോടെ നോക്കി കാണുകയും പഠിച്ചു മനസ്സിലാക്കി നാടിനു ഏറ്റവും ഗുണകരമായ രീതിയില്‍ ഇടപെടുകയും ചെയ്യുന്നവരാണ് പ്രവാസികളായ മലയാളികളില്‍ മഹാഭൂരിപക്ഷവും അതിനുള്ള കാരണം നാട്ടിലുണ്ടാകുന്ന നല്ലതും നല്ലതല്ലാത്തതുമായ ഓരോ മാറ്റങ്ങളുടേയും ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പ്രവാസികളാണ് എന്നതകൊണ്ടു തന്നെയാണത്.

ആ നിലയില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധന്യമര്‍ഹിക്കുന്നതും ഗൗരവത്തോടെ ഇടപെടേണ്ടതുമാണെന്ന തിരിച്ചറിവാണ് UKയില്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സമീക്ഷ UK ഇതുപോലെയുള്ള സാസ്‌കാരിക സദസ്സുകള്‍ സംഘടിപ്പിക്കുവാനായി മുന്നോട്ടുവന്നതിന്റെ പ്രധാനകാരണം .ഈ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികളായ നമ്മള്‍ ഏതു നിലപാടുകള്‍ സ്വീകരക്കണമെന്നുള്ള വ്യക്തത നല്‍കികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്‌കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്

നാലാഴ്ചകള്‍ ( എല്ലാ വീക്കെന്റുകളും) തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന ഈ സാംസ്‌കാരിക സദസ്സും സംവാദങ്ങളും ഇന്ന് ഞായറാഴ്ച UK സമയം 1 PM ന് ബഹുമാനപ്പെട്ട CPIM കേന്ദ്ര കമ്മറ്റിഅംഗം സഖാവ് ശ്രീ EP ജയരാജന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു.

തുടര്‍ന്നുള്ള സംവാദങ്ങളില്‍ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ ശ്രീ ഡോ: രാജാ ഹരിപ്രസാദ്, സ്വാമി ശ്രീ സന്ദീപാനന്ദഗിരി എന്നിവരും പങ്കെടുത്തു സംസാരിക്കുന്നു.

ഇവരെ ശ്രവിക്കുവാനും നമുക്കു പറയാനും ചോദിക്കാനുമുള്ളത് പങ്കുവെക്കുവാനും നാടിന്റെ നന്മയാഗ്രഹിക്കുന്ന UK യിലെ മലയാളി സമൂഹത്തെയാകെയും മറ്റു പ്രവാസി മലയാളി സമൂഹത്തേയും സമീക്ഷ UK യുടെ ഈ സംവാദസദസ്സിലേക്ക് ക്ഷണിക്കുകയാണ് സഹര്‍ഷംസ്വാഗതം ചെയ്യുകയാണ് പങ്കാളികളാവുക നാടിന്റെ വളര്‍ച്ച ഉറപ്പാക്കുക...

12.30pm ന് തുറക്കുന്ന Zoom Link ല്‍ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേര്‍ക്കു Zoom ലൂടെയും ബാക്കി എല്ലാവര്‍ക്കും സമീക്ഷ UK യുടെ FBPage ലൂടെയും ഈ സദസ്സില്‍ പങ്കെടുക്കാവുന്നതാണ്

നാഷണല്‍ കമ്മറ്റിക്കു വേണ്ടി

നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപള്ളി

വാര്‍ത്ത

ഇബ്രാഹിം വാക്കുളങ്ങര

 

 




കൂടുതല്‍വാര്‍ത്തകള്‍.