CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 39 Seconds Ago
Breaking Now

കൊവിഡ് വാക്‌സിന്‍ അബദ്ധം; നാല് മണിക്കൂറിനിടെ രണ്ട് തവണ ഇഞ്ചക്ഷന്‍; മോഡേണ വാക്‌സിനില്‍ 'ഷോക്കിലേക്ക്' പോയ 91-കാരന്‍ തിരിച്ചുവരവ് നടത്തുന്നു

ഭാഗ്യത്തിന് ജീവന്‍ തിരിച്ചുകിട്ടിയ 91-കാരന്‍ ആശുപത്രിയില്‍ രോഗമുക്തി നേടിവരികയാണ്

കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് എടുക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്നു. അപ്പോഴാണ് ഒഹിയോയില്‍ നിന്നുള്ള 91-കാരന് നാല് മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് തവണ കൊവിഡ്-19 മോഡേണ വാക്‌സിന്‍ രണ്ടാം ഡോസ് കുത്തിവെച്ചത്. അബദ്ധത്തില്‍ നടന്ന ഈ കുത്തിവെയ്പ്പ് ഇദ്ദേഹത്തെ ഷോക്കിലേക്ക് നയിക്കുകയും, കുഴഞ്ഞ് വീഴുകയും, മരണത്തിന് സമീപം എത്തിക്കുകയുമായിരുന്നു. 

ജനുവരിയില്‍ ഹാമില്‍ടണിലെ ഫോര്‍ട്ട് ഹാമില്‍ടണ്‍ ഹോസ്പിറ്റലില്‍ വെച്ചാണ് വിക്ടര്‍ സ്മിത്തിന് ആദ്യത്തെ ഡോസ് ലഭിച്ചത്. രണ്ടാമത്തെ ഡോസിനായി ഫെബ്രുവരി 25ന് ബട്‌ലര്‍ കൗണ്ടി ഫെയര്‍ഗ്രൗണ്ട്‌സിലും എത്തിയെന്ന് മകള്‍ ഡോണ്‍ സ്മിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ഇവിടെ വെച്ച് വാക്‌സിനേഷന്‍ കാര്‍ഡില്‍ സര്‍നെയിം തെറ്റായി രേഖപ്പെടുത്തി. 

സെക്കന്‍ഡ് ഡോസ് ലഭിച്ച ശേഷം ജെയിംസ്ടൗണിലെ റിഹാബ് ഫെസിലിറ്റിയിലേക്കാണ് ഇദ്ദേഹത്തെ അയച്ചത്. നാല് മണിക്കൂറിന് ശേഷം ഇതേ പേരിലുള്ള മറ്റൊരു വ്യക്തിക്ക് വാക്‌സിന്‍ നല്‍കാനെത്തിയ ഫയര്‍ ഒഫീഷ്യലാണ് വിക്ടറിന് രണ്ടാമത്തെ ഡോസ് രണ്ടാമതും നല്‍കിയത്. 

ഇതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട വിക്ടറിനെ ഫോര്‍ട്ട് ഹാമില്‍ടണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ഭാഗ്യത്തിന് ജീവന്‍ തിരിച്ചുകിട്ടിയ 91-കാരന്‍ ആശുപത്രിയില്‍ രോഗമുക്തി നേടിവരികയാണ്. രണ്ട് തവണ ഇഞ്ചക്ഷന്‍ നല്‍കിയതാണ് പ്രശ്‌നമായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.