മാതാപിതാക്കള്‍ക്ക് കാശുണ്ടെങ്കില്‍ മക്കള്‍ക്ക് സുഖമായി ജീവിക്കാം എന്നാണ് ധാരണ. പക്ഷെ സ്വന്തം നിലയില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാകുന്നത് വരെയാണ് ഈ സുഖജീവിതം. അതിന് ശേഷം സ്വന്തം നിലയില്‍ ജീവിക്കാനുള്ള വഴി കണ്ടെത്തണം.
എന്നാല്‍ 41-കാരനായ ഫായിസ് സിദ്ദിഖി മറിച്ചൊരു നിലപാടുള്ള മകനാണ്. ധനികരായ മാതാപിതാക്കള്‍ തനിക്ക് ജീവിക്കാനുള്ള വക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഈ തൊഴില്രഹിതന് കോടതിയെ സമീപിച്ചിപിക്കുന്നത്.
പരിശീലനം നേടിയ അഭിഭാഷകനും, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രിയും നേടിയിട്ടുള്ള വ്യക്തിയാണ് മാതാപിതാക്കളില്‍ നിന്നും 1 മില്ല്യണ്‍ പൗണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 20 വര്‍ഷത്തോളമായി ദുബായിലുള്ള രക്ഷിതാക്കള്‍ വാടക നല്‍കാതെ ലണ്ടന്‍ ഹൈഡ് പാര്‍ക്കിലെ 1 മില്ല്യണ്‍ പൗണ്ടിന്റെ ഫ് ളാറ്റില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നു.
ബില്‍ അടയ്ക്കാനും, മറ്റ് ചെലവുകള്‍ക്കും ഇവര്‍ പണം നല്കി. എന്നാല്‍ കുടുംബവഴക്ക് ഉണ്ടായതോടെ മകന് പണം നല്‍കുന്നത് നിര്‍ത്താന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു. ഇതോടെയാണ് സിദ്ദിഖി കോടതിയെ സമീപിച്ചത്. യുകെയിലെ എല്ലാ രക്ഷിതാക്കളുടെയും അവകാശത്തെ ബാധിക്കുന്ന കേസ് കൂടിയാണിത്.
2011 മുതല്‍ സിദ്ദിഖി തൊഴില്‍രഹിതനാണ്. കഴിഞ്ഞ വര്‍ഷം മെയിന്റനന്‍സ് ആവശ്യപ്പെട്ടുള്ള കേസ് ഫാമിലി കോടതി ജഡ്ജ് തള്ളിയിരുന്നു. 2018-ല്‍ നന്നായി പഠിപ്പിക്കാത്തത് മൂലം 2:1 ഡിഗ്രി ലഭിച്ചെന്ന് ആരോപിച്ച് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് എതിരെ കേസ് കൊടുത്ത വിദ്വാനാണ് സിദ്ദിഖി.