CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 20 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ക്രിസ്തീയ സംഗീതാലാപന മത്സരം

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ക്വയര്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപതാ അംഗങ്ങള്‍ക്കായി ക്രിസ്തീയ സംഗീതാലാപന മത്സരം സംഘടിപ്പിച്ചിരിക്കുന്നു . പത്തു വയസുവരെ പ്രായമുള്ള കുട്ടികള്‍ ,പതിനൊന്നു വയസുമുതല്‍ പതിനാറ് വയസു വരെ പ്രായമുള്ളവര്‍ , പതിനേഴു വയസു മുതല്‍ ഇരുപത്തി അഞ്ചു വയസുവരെ പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ ആയിരിക്കും മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . കരോക്കെയുടെ  സഹായത്തോടെ അഞ്ചു മിനിട്ടു ദൈര്‍ഘ്യമുള്ള രീതിയില്‍ ആണ് മത്സരാര്‍ഥികള്‍ ഗാനങ്ങള്‍ അയച്ചു നല്‍കേണ്ടത് .ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം നൂറു പൗണ്ടും , രണ്ടാം സമ്മാനം എഴുപത്തഞ്ചു പൗണ്ടും , മൂന്നാം സമ്മാനം അമ്പതു പൗണ്ടും ആണ് ലഭിക്കുക . വിജയികള്‍ക്ക് സെര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്യും , , മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് മുപ്പത്തി ഒന്ന് ആണ് , മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ക്വയര്‍ കമ്മീഷന്‍ ചെയര്‍മാന്‍  റെവ ഫാ ജോസ് അഞ്ചാനിക്കലുമായി ബന്ധപ്പെടുക . 07534967966

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.