CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 15 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന *വിശുദ്ധവാര ധ്യാനം മാര്‍ച്ച് 29, 30, 31ാം തീയതികളില്‍

വലിയ നോയമ്പിലൂടെ ആര്‍ജ്ജിച്ചെടുക്കന്ന കൃപാവരങ്ങളില്‍ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗ്രേറ്റ് ബിട്ടണ്‍ സീറോ മലബാര്‍ രൂപത ധ്യാനം ഒരുക്കുന്നു. 

രൂപതാ  ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ചെയര്‍പേഴ്‌സണുമായ സിസ്റ്റര്‍ ആന്‍ മരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാ ദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞ വൈദികരുടെ, ആമുഖ പ്രസംഗത്തോടെയായിരിക്കും ധ്യാനം ആരംഭിക്കുക.

വൈകുന്നേരം 6.30ന് കുരിശിന്റെ വഴിയും, തുടര്‍ന്ന് ജപമാലയും, ആരംഭ പ്രസംഗവും, ധ്യാന പ്രസംഗവും, അനുഗ്രഹദായകമായ പരിശുദ്ധ കുബ്ബാനയുടെ ആരാധനയും, അഭിവന്ദ്യ പിതാവിന്റെ ആശീര്‍വാദവും ഉണ്ടായിരിക്കും. തിങ്കളാഴ്ചത്തെ ആരംഭ പ്രസംഗം ബഹു . ഫാ. ജോസ് ആഞ്ചാനിക്കലും, ചൊവ്വാഴ്ചത്തെ ആരംഭ പ്രസംഗം ബഹു.ഫാ ടോമി എടാട്ടും, ബുധനാഴ്ചത്തെ ആരംഭപ്രസംഗം ബഹു . ഫാ. മാത്യു പിണക്കാട്ടും നടത്തുന്നതായിരിക്കും.

സ്വന്തം ഭവനങ്ങളിലിരുന്ന് സൗകര്യപൂര്‍വ്വം പങ്കെടുക്കാവുന്നതുപോലെ, സൂമിലുടെയും, യൂട്യൂബ് ചാനലിലൂടെയും, ക്രമീകരിച്ചിരിക്കുന്ന ഈ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത്, ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍, രൂപതാ  ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.