CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 32 Seconds Ago
Breaking Now

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ 8 വരെ ; രജിസ്‌ട്രേഷന്‍ തുടരുന്നു

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍  ഉദ്‌ബോധിപ്പിച്ചുകൊണ്ട് , വലിയ നോമ്പില്‍ ക്രിസ്തുനാഥന്റെ പീഡാസഹനവും പുനഃരുത്ഥാനവും പൂര്‍ണ്ണമായും സ്വയം വിശുദ്ധീകരണത്തിന് ഓരോരുത്തരെയും ഒരുക്കിക്കൊണ്ടും , കുട്ടികള്‍ക്കും  ടീനേജുകാര്‍ക്കുമായി സ്‌കൂള്‍  അവധിക്കാലത്ത്  2021 ഏപ്രില്‍ 5 മുതല്‍  8 വരെ (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ )   ഓണ്‍ലൈനില്‍ ZOOM ആപ്പ് വഴി രണ്ട് ധ്യാനങ്ങള്‍  നടത്തുന്നു.

 www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

 സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ്  2 മുതല്‍ വൈകിട്ട് 5 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാര്‍ക്ക്  ധ്യാനം നടക്കുക. 

കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ  വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877508926.

 




കൂടുതല്‍വാര്‍ത്തകള്‍.