CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 54 Seconds Ago
Breaking Now

അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവ ദാനത്തിനൊരുങ്ങി ; ഓപ്പറേഷന്‍ തുടങ്ങും മുമ്പ് തനിയെ ശ്വസിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി യുവാവ്

മസ്തിഷ്‌കമരണം സംഭവിച്ചെന്നും ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതമറിയിക്കുകയായിരുന്നു

അപകടത്തില്‍ തങ്ങളുടെ പ്രിയ മകന് മസ്തിഷ്തകമരണം സംഭവിച്ചതോടെ അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നല്ലവരായ ആ മാതാപിതാക്കള്‍ തയ്യാറായി. പക്ഷെ, ലണ്ടനിലെ സ്റ്റഫോഡ്‌ഷേര്‍ സ്വദേശിയായ 18 കാരന്‍ ല്യൂയിസ് റോബര്‍ട്‌സ് അവയവദാന ശസ്ത്രക്രിയ്ക്ക് തൊട്ട് മുന്‍പ് ഉപകരണസഹായമില്ലാതെ ശ്വസിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 13ന് ഹാര്‍ട്ടിംഗ്ടണ്‍ സ്ട്രീറ്റില്‍ വച്ച് ഒരു വാന്‍ ലൂയിസിനെ ഇടിച്ചിടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലൂയിസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ലൂയിസിന്റെ ബ്രെയിന്‍ സ്റ്റെം ഒടിഞ്ഞെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നും ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതമറിയിക്കുകയായിരുന്നു. എന്നാല്‍ അവയവദാന ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ യന്ത്രസഹായമില്ലാതെ ലൂയിസ് വീണ്ടും ശ്വസിച്ചു.

ഇതിനു പിന്നാലെ ലൂയിസിന്റെ നില കൂടുതല്‍ മെച്ചപ്പെടാന്‍ തുടങ്ങി. വേദനയോട് പ്രതികരിക്കാനും കൈകാലുകളും തലയും ചലിപ്പിക്കാനും ലൂയിസിനു സാധിക്കുന്നുണ്ട്. കൂടാതെ കണ്ണു ചിമ്മുകയും വായ ചെറുതായി ചലിപ്പിക്കുകയും ചെയ്തതോടെ കുടുംബം പ്രതീക്ഷയിലാണ്. ലൂയിസിന്റെ നില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സകള്‍ക്ക് ഒരുങ്ങുകയാണ് കുടുംബം. ഇതിനായി ഓണ്‍ലൈന്‍ വഴി ഫണ്ട് സമാഹരണവും തുടങ്ങിയിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.