CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 19 Seconds Ago
Breaking Now

ക്രിസ്തു ഇന്നും ജീവിച്ചിരിക്കുന്നു, എത്ര പരാജയപ്പെട്ടാലും ഒരു പുതിയ തുടക്കം സാധ്യം! ഈസ്റ്റര്‍ വിജില്‍ മാസില്‍ പോപ്പ് ഫ്രാന്‍സിസ്; മഹാമാരിയും, മറ്റ് രോഗങ്ങളിലും പൊറുതിമുട്ടിയ മനുഷ്യത്വത്തിന് സന്ദേശവുമായി പോപ്പ്

ഗലീലിയയിലേക്ക് മടങ്ങുകയെന്നാല്‍ എല്ലാ പരാജയങ്ങള്‍ക്ക് ശേഷവും ഒരു പുതിയ തുടക്കം സാധ്യമാണെന്നാണ് ഈസ്റ്റര്‍ സന്ദേശം, പോപ്പ് ഫ്രാന്‍സിസ്

കൊവിഡ് മഹാമാരിയും, മറ്റ് വിവിധ മോശം അവസ്ഥകളും മൂലം മനുഷ്യകുലം പൊറുതിമുട്ടുന്ന വേളയില്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് 'ഭയപ്പെടേണ്ടെന്ന' മാലാഖയുടെ സന്ദേശം ഈസ്റ്റര്‍ സന്ദേശമായി പങ്കുവെച്ച് പോപ്പ് ഫ്രാന്‍സിസ്. 

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ശനിയാഴ്ച രാത്രി നടന്ന ഈസ്റ്റര്‍ വിജില്‍ മാസിലാണ് പോപ്പ് ഫ്രാന്‍സിസ് ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. 'ആരും ഭയപ്പെടരുത്. കുരിശിലേറ്റിയ നസ്രേത്തിലെ യേശു ഉയര്‍ത്തെഴുന്നേറ്റു. നിങ്ങളേക്കാള്‍ മുന്‍പെ അദ്ദേഹം ഗലീലിയായിലേക്ക് പോകുന്നു, അവിടെ വെച്ച് നിങ്ങള്‍ അദ്ദേഹത്തെ കാണും', മാലാഖയുടെ സന്ദേശം പോപ്പ് ഫ്രാന്‍സിസ് ഈസ്റ്റര്‍ ദിനത്തില്‍ ഓര്‍മ്മിപ്പിച്ചു. 

പോപ്പായ ശേഷം തന്റെ ഒന്‍പതാമത്തെ ഈസ്റ്റര്‍ ആഘോഷത്തിലാണ് 84-കാരനായ പോപ്പ് ഫ്രാന്‍സിസ്. ഗലീലിയായിലലേക്ക് പോകുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് പോപ്പ് തന്റെ സന്ദേശത്തില്‍ വിശദമാക്കി. 'ഒരു പുതിയ തുടക്കം എന്നാണ് അര്‍ത്ഥം. ഗലീലിയയിലാണ് ദൈവവും, അനുയായികളും ആദ്യമായി കണ്ടുമുട്ടിയ സ്ഥലം. ഇവിടെ വെച്ചാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങളും, അത്ഭുതങ്ങളും അവര്‍ കണ്ടത്. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റിദ്ധരിച്ച് കുരിശിലേറ്റി ഉപേക്ഷിച്ച് മുങ്ങിയത്', പോപ്പ് പറഞ്ഞു. 

ഇതിനെല്ലാം ശേഷവും ദൈവം പുതിയ തുടക്കത്തിനായി അവരെ ഗലീലിയയിലേക്ക് ക്ഷണിച്ചു. അതുകൊണ്ട് തന്നെ ഗലീലിയയിലേക്ക് മടങ്ങുകയെന്നാല്‍ എല്ലാ പരാജയങ്ങള്‍ക്ക് ശേഷവും ഒരു പുതിയ തുടക്കം സാധ്യമാണെന്നാണ് ഈസ്റ്റര്‍ സന്ദേശം, പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.