CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 24 Seconds Ago
Breaking Now

കണ്ണില്‍ എന്റെ' മരക്കാര്‍ സിനിമയിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'കണ്ണില്‍ എന്റെ' ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, ശ്വേത മോഹ, സിയ ഉള്‍ ഹബ് എന്നിവര്‍ ചേര്‍ന്നാണ്. റോണി റാഫേല്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.

പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനുമാണ് വിഡിയോയില്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരയ്ക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് ,സുനില്‍ ഷെട്ടി, മുകേഷ്, സിദ്ദിഖ് , മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം മെയ്13 ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.