CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 9 Seconds Ago
Breaking Now

പോളിംഗ് ശതമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ; യുഡിഎഫ് എല്‍ഡിഎഫ് വിലയിരുത്തലുകള്‍ ഇങ്ങനെ

അവസാന മണിക്കൂറുകളില്‍ ഉയര്‍ന്നുവന്ന ആരോപണവിവാദങ്ങളും ഇരട്ടവോട്ട് പ്രശ്‌നവും വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ്,

വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പോളിംഗ് ശതമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. തപാല്‍വോട്ടു കണക്കുകളടക്കം പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തെ 77ന് മുകളിലേക്കെത്തുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിയ കാഴ്ചയാണ് കണ്ടെത്. നിലവില്‍ ശതമാനം കുറഞ്ഞുനില്‍ക്കുന്നത് മുന്നണികളെ കുഴയ്ക്കുകയാണ്.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന മേഖലകളിലടക്കം പോളിംഗ് ശതമാനം ഉയരാത്തത് ഭരണവിരുദ്ധവികാരമില്ലെന്നതിന് തെളിവായി ഇടതുപക്ഷം ആശ്വസിക്കുമ്പോള്‍  ഇടതുശക്തികേന്ദ്രങ്ങളിലടക്കം വോട്ടുനില ഉയരാതിരുന്നത് സര്‍ക്കാരിനെതിരായ വികാരങ്ങളുടെ പ്രതിഫലനമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.

വോട്ടെടുപ്പ് തീര്‍ന്നപ്പോഴത്തെ കണക്കില്‍ 95 വരെ സീറ്റെങ്കിലും നേടി മുന്നിലെത്തുമെന്ന് ഇടതുനേതാക്കള്‍ക്ക് പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.

അവസാന മണിക്കൂറുകളില്‍ ഉയര്‍ന്നുവന്ന ആരോപണവിവാദങ്ങളും ഇരട്ടവോട്ട് പ്രശ്‌നവും വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ്, രാഹുല്‍ പ്രിയങ്ക പ്രചാരണവും തുണയായെന്ന് കണക്കുകൂട്ടുന്നു. വോട്ടെടുപ്പ് ദിവസത്തെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണവും ഗുണമാകുമെന്ന വിലയിരുത്തലുണ്ട്.

നേമം ഉള്‍പ്പെടെ മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. എന്നാല്‍ ശക്തമായ ത്രികോണപ്പോരിന്റെ പ്രതീതിയുണര്‍ത്തുന്ന പോളിംഗ് ആവേശം ശതമാനക്കണക്കില്‍ പ്രകടമാകാത്തത് അവരിലും ആശങ്കയുയര്‍ത്തുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.