CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 29 Seconds Ago
Breaking Now

കുടുംബം വിട്ടിറങ്ങിയ പോയ ഹാരി രാജകുമാരനും, ഭാര്യയും മുത്തശ്ശനെ അവസാനമായി ഒരുനോക്ക് കാണാന്‍ വരുമോ? ചാള്‍സ്, ബിയാട്രിസ്, യൂജീന്‍ എന്നിവരുമായി സംസാരിച്ച് ഹാരി; ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ പദ്ധതിയിടുന്നു; ഗര്‍ഭിണിയായ മെഗാന്‍ കാലിഫോര്‍ണിയയില്‍ തുടരും; ആര്‍ച്ച്‌വെല്‍ വെബ്‌സൈറ്റില്‍ 'വിടവാങ്ങല്‍' സന്ദേശം

മുത്തശ്ശന്റെ സംസ്‌കാരത്തിന് ഹാരി രാജകുമാരന്‍ യുകെയിലേക്ക് മടങ്ങിയെത്തുന്നത് ഭിന്നിച്ച് നില്‍ക്കുന്ന രാജകുടുംബത്തിന്റെ മുറിവുണക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഫിലിപ്പ് രാജകുമാരന്‍ വിടവാങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരെല്ലാം എത്തുമെന്നത് സജീവ ചര്‍ച്ചാവിഷയമാണ്. ഇതിന് പ്രധാന കാരണം ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും തന്നെ. രാജകുടുംബത്തില്‍ നിന്നും പിന്‍വാങ്ങിയ ഈ ദമ്പതികള്‍ കാലിഫോര്‍ണിയയില്‍ രാജകുടുംബത്തെ കുറിച്ച് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തി ഇരിക്കവെയാണ് മുത്തശ്ശന്റെ മരണം. ഈ ഘട്ടത്തില്‍ ഹാരിയും, മെഗാനും സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തുമോയെന്നതാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയം. 

ഹാരി രാജകുമാരന്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി സംസാരിച്ചതായും, ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനായി മടങ്ങിയെത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗര്‍ഭിണിയായ മെഗാന്‍ മാര്‍ക്കിള്‍ യുഎസില്‍ തന്നെ തുടരും. രാജകീയ ജീവിതം ഉപേക്ഷിച്ച് കാലിഫോര്‍ണിയയിലേക്ക് പോയ ശേഷം ആദ്യമായാണ് സസെക്‌സ് ഡ്യൂക്ക് നാട്ടിലേക്ക് വരാനായി ഒരുങ്ങുന്നത്. അതേസമയം മെഗാന്‍ യാത്ര ഒഴിവാക്കി കാലിഫോര്‍ണിയയിലെ വീട്ടില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞുമായി ഗര്‍ഭിണിയാണ് മെഗാന്‍. 

ചാള്‍സ് രാജകുമാരന്‍, ബിയാട്രിസ്, യൂജീന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ഹാരി രാജകുമാരന്‍ സംസാരിച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദമ്പതികളുടെ ആര്‍ച്ച്‌വെല്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് രേഖപ്പെടുത്തി. 'അങ്ങയുടെ സേവനങ്ങള്‍ക്ക് നന്ദി. വളരെയേറെ മിസ് ചെയ്യും', രണ്ടുവരി സന്ദേശത്തില്‍ മുത്തശ്ശന് ഇവര്‍ ആദരവ് നേര്‍ന്നു. 

മുത്തശ്ശന്റെ സംസ്‌കാരത്തിന് ഹാരി രാജകുമാരന്‍ യുകെയിലേക്ക് മടങ്ങിയെത്തുന്നത് ഭിന്നിച്ച് നില്‍ക്കുന്ന രാജകുടുംബത്തിന്റെ മുറിവുണക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ കൊവിഡ് നിയമങ്ങള്‍ ഒഴിവാക്കി കിട്ടാന്‍ നയതന്ത്ര പരിരക്ഷ ഉപയോഗപ്പെടുത്തി യുഎസില്‍ നിന്നും പ്രൈവറ്റ് ജെറ്റി ഹാരി ലണ്ടനിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഹാരി സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നതായും സൂചനയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.